Latest News • ഇ വാർത്ത | evartha

ആദ്യദിനം തന്നെ ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചു; ആരോപണവുമായി പ്രകാശ് ജാവേദ്കര്‍

ഐഎന്‍എക്‌സ് മീഡിയാ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ആദ്യദിനം തന്നെ മുന്‍കേന്ദ്രമന്ത്രി പി ചിദംബരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്ന് പ്രകാശ് ജാവേദ്കര്‍

രാജ്യത്തെ ലൈംഗികാക്രമണങ്ങളില്‍ നിന്ന് മോചിപ്പിക്കുക; പ്രധാനമന്ത്രിയുടെ ഓഫീസിന് മുന്നില്‍ അപ്രതീക്ഷിത പ്രതിഷേധവുമായി യുവതീ യുവാക്കള്‍

ഇവർ കൈകളിൽ പ്ലക്കാര്‍ഡുകളും ഇന്ത്യൻ ദേശിയപതാകയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടാണ് പ്രതിഷേധം നടത്തിയത്.

‘തന്നെഅടിച്ചമര്‍ത്താനാകില്ല,രാജ്യം ചരിത്രപരമായ മോശം സാമ്പത്തികാവസ്ഥയില്‍’;തുറന്നടിച്ച് ചിദംബരം

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി ചിദംബരം

ഐഐടി വിദ്യാര്‍ഥിനിയുടെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് അമിത് ഷാ

ചെന്നൈ ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്.ഫാത്തിമയുടെ കുടുംബം കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് അമിത് ഷായുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അമിത് ഷാ നിലപാടറിയിച്ചത്.

റി​സ​ര്‍​വ് ബാ‌​ങ്ക് ഓ​ഫ് ഇ​ന്ത്യ പു​തി​യ പ​ണ​ന​യം പ്ര​ഖ്യാ​പി​ച്ചു;അ​ടി​സ്ഥാ​ന പ​ലി​ശ നി​ര​ക്കി​ല്‍ മാ​റ്റം വ​രു​ത്തി​യി​ട്ടി​ല്ല

ന​ട​പ്പ് സാ​മ്പ​ത്തി​ക വ​ര്‍​ഷം ജി​ഡി​പി അ​ഞ്ച് ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നും ആ​ര്‍​ബി​ഐ വി​ല​യി​രു​ത്തി. പ​ണ​പ്പെ​രു​പ്പ നി​ര​ക്ക് ഉ​യ​രു​മെ​ന്നും റി​സ​ര്‍​വ് ബാ​ങ്ക് ഗ​വ​ര്‍​ണ​ര്‍ ശ​ക്തി​കാ​ന്ത ദാ​സ് പ്ര​ഖ്യാ​പി​ച്ച പ​ണ​ന​യ അ​വ​ലോ​ക​ന തീ​രു​മാ​ന​ത്തി​ല്‍ പ​റ​യു​ന്നു. 2019- 20 സാ​മ്ബ​ത്തി​ക വ​ര്‍​ഷം രാ​ജ്യം 6.1 ശ​ത​മാ​നം വ​ള​ര്‍​ച്ച പ്ര​ക​ടി​പ്പി​ക്കു​മെ​ന്ന നി​ഗ​മ​ന​ത്തി​ല്‍ നി​ന്നാ​ണ് റി​സ​ര്‍​വ് ബാ​ങ്ക് മാ​റ്റം വ​രു​ത്തി​യ​ത്.

തിരുവനന്തപുരം പ്രസ്ക്ലബ് വനിതാ മാധ്യമ പ്രവർത്തകർ ഉപരോധിച്ചു; സെക്രട്ടറിക്ക് ചാണകവെള്ളം

സദാചാര പൊലീസ് ചമഞ്ഞ് സഹപ്രവർത്തകയെയും കുടുംബത്തെയും അപമാനിച്ച തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി രാധാകൃഷ്ണനെതിരെ വനിതാ മാധ്യമ പ്രവർത്തകരുടെ പ്രതിഷേധം.രാധാകൃഷ്ണനെ പുറത്താക്കണം എന്നാവശ്യപ്പെട്ട് അവർ പ്രസ് ക്ലബ് ഓഫീസ് ഉപരോധിച്ചു. മനേജിങ് കമ്മിറ്റി യോഗം നടന്ന മുറിയിലേക്ക് ഇടിച്ചു കയറിയ വനിതകൾ രാധാകൃഷ്ണന് ഒരു കുപ്പി ചാണകവെള്ളവും സമ്മാനിച്ചു.

ഉന്നാവോയില്‍ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി

ഉത്തര്‍ പ്രദേശിലെ ഉന്നാവോയില്‍ ഏതാനും മാസം മുന്‍പ് കൂട്ട ബലാത്സംഗത്തിമന് ഇരയായ പെണ്‍കുട്ടിയെ ജീവനോടെ തീകൊളുത്തി. 2018ല്‍ പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ അതേ സംഘം തന്നെയാണ് വീണ്ടും പെണ്‍കുട്ടിയെ അക്രമിച്ചതെന്നാണ് സൂചന. പെണ്‍കുട്ടി താമസിക്കുന്ന ഗ്രാമത്തിനു പുറത്തേക്ക് അവളെ വിളിച്ചുകൊണ്ടുവന്ന ശേഷമാണ് സംഘം ദേഹത്തേക്ക് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്.

ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭ

ലോക്‌സഭയിലും രാജ്യസഭയിലും ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കി കേന്ദ്ര മന്ത്രിസഭാ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് സംവരണം നിര്‍ത്തലാക്കി യതായി തീരുമാനം എടുത്തത്. ജനുവരി 25ന് ആംഗ്ലോ ഇന്ത്യന്‍ വിഭാഗക്കാര്‍ക്കും പട്ടിജാതി-പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും സംവരണം അവസാനിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിസഭയുടെ ഈ നടപടി.

എന്റെ വീട്ടില്‍ ഉള്ളി അധികം ഉപയോഗിക്കാറില്ല, ഉള്ളിവിലയില്‍ ഞാന്‍ അസ്വസ്ഥയല്ല; നിര്‍മല സീതാരാമന്‍

രാജ്യത്ത് അനുദിനം ഉള്ളി വില കുതിച്ചുയരുന്നതോടെ കച്ചവടക്കാരും സാധാരണ ജനങ്ങളും ആശങ്കയിലാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര ധനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്റെ വീട്ടില്‍ അധികം ഉള്ളി ഉപയോഗിക്കാറില്ലെന്നും അതിനാല്‍ ഉള്ളിയുടെ വിലവര്‍ധനവ് വ്യക്തിപരമായി തന്നെ ബാധിക്കുന്നില്ലെന്നുമാണ് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ പറഞ്ഞത്.

ലഹരിയില്ലാത്ത വൈന്‍ വീടുകളിലുണ്ടാക്കാമെന്ന് എക്‌സൈസ്

വീടുകളില്‍ ലഹരിയില്ലാത്ത വൈന്‍ നിര്‍മ്മിക്കുന്നതിന് വിലക്കില്ലെന്ന് എക്‌സൈസ്.ക്രിസ്മസ്-പുതുവത്സര കാലത്ത് ലഹരിയില്ലാത്ത വൈന്‍ വീട്ടിലുണ്ടാക്കാം.
ആല്‍ക്കഹോള്‍ സാന്നിധ്യമില്ലാത്ത വൈന്‍ നിര്‍മ്മാണം സംബന്ധിച്ച്‌ പരിശോധനകളൊന്നും പ്രഖ്യാപിച്ചിട്ടില്ലെന്ന് എക്സൈസ് അറിയിച്ചു.