വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൺ: സിപിഐഎം സ്വാഗതം ചെയ്തു
26 January 2026

അന്തരിച്ച മുൻ മുഖ്യമന്ത്രിയും സിപിഐഎം മുതിർന്ന നേതാവുമായ വി.എസ്. അച്യുതാനന്ദന് പത്മവിഭൂഷൻ നൽകാനുള്ള തീരുമാനത്തെ സിപിഐഎം സ്വാഗതം ചെയ്തു. വി.എസ്.-ന് പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് പാർട്ടി സംസ്ഥാന നേതൃത്വം അറിയിച്ചു. മുൻകാലങ്ങളിൽ പുരസ്‌കാരങ്ങൾ നിരസിച്ചിരുന്നത് മറ്റൊരു സാഹചര്യത്തിലായിരുന്നുവെന്നും, പുരസ്‌കാരം കുടുംബം സ്വീകരിക്കാമെന്നും നേതൃത്വം വ്യക്തമാക്കി.
അതേസമയം, അച്ഛന് ലഭിച്ച അംഗീകാരത്തിൽ സന്തോഷമുണ്ടെന്ന് വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ. അരുണ്‍കുമാർ പറഞ്ഞു. മകനെന്ന നിലയിൽ ഇത് അഭിമാന നിമിഷമാണെന്നും, ജനങ്ങളുടെ അംഗീകാരമാണ് ഏറ്റവും വലിയതെന്നും അദ്ദേഹം പറഞ്ഞു. പുരസ്‌കാരം സ്വീകരിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമായിട്ടില്ലെന്നും, കുടുംബമായി ചർച്ച ചെയ്ത് ആലോചിച്ച ശേഷം തീരുമാനം എടുക്കുമെന്നും അരുണ്‍കുമാർ കൂട്ടിച്ചേർത്തു.


