ക്ലബ് 7 ഹോട്ടലില്‍ വന്നത് അതിജീവിതയുമായി സംസാരിക്കാൻ ; തെളിവെടുപ്പിൽ രാഹുലിന്റെ വെളിപ്പെടുത്തൽ

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുമായി ബന്ധപ്പെട്ട തെളിവെടുപ്പ് പൊലീസ് പൂര്‍ത്തിയാക്കി. തിരുവല്ലയിലെ ക്ലബ് 7 ഹോട്ടലില്‍ നടത്തിയ പരിശോധനയ്ക്ക് ശേഷം പൊലീസ് സംഘം എ ആര്‍ ക്യാമ്പിലേക്ക് മടങ്ങി. നിലവില്‍ മറ്റ് സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്താനില്ലെന്ന് അന്വേഷണ സംഘം അറിയിച്ചു. രാഹുലിനെ ക്യാമ്പിലേക്ക് കൊണ്ടുപോയി വീണ്ടും വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
ക്ലബ് 7 ഹോട്ടലിലെ 408-ാം നമ്പര്‍ മുറിയിലാണ് പൊലീസ് പരിശോധന നടത്തിയത്. ഹോട്ടലില്‍ എത്തിയതായി രാഹുല്‍ സമ്മതിച്ചിട്ടുണ്ടെന്നും, 408-ാം നമ്പര്‍ മുറി താനാണെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് വ്യക്തമാക്കി. അതിജീവിതയുമായി സംസാരിക്കാനാണ് ഹോട്ടലില്‍ എത്തിയതെന്നായിരുന്നു രാഹുലിന്റെ വിശദീകരണം. എന്നാല്‍ പീഡന ആരോപണവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയിട്ടില്ല.
അതിജീവിത നല്‍കിയ മൊഴിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനായി ഇന്ന് തന്നെ രാഹുലിനെ വീണ്ടും വിശദമായി ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചു.


