പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാതാക്കളുടെ ചെലവില്‍ പുതുക്കിപ്പണിയും

പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മ്മാണ ഏജന്‍സിതന്നെ തീര്‍ക്കണമെന്നും, അല്ലെങ്കില്‍ അതിനു ചെലവാകുന്ന തുക ഏജന്‍സി തിരികെ നല്‍കണമെന്നും നിര്‍മ്മാണകരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇ ശ്രീധരന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണ് പുതുക്കിപ്പണിയാനുള്ള ചെലവ് വരിക.

കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

ഇവിടുത്തെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി.

മരട് ഫ്ലാറ്റ് വിഷയത്തില്‍ സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാനത്ത് അനധികൃതമായി നിര്‍മിച്ച ഒട്ടനവധി കെട്ടിടങ്ങളുണ്ട്. ഇവയെക്കുറിച്ച് വിശദമായ അന്വേഷണം വേണം. വേണമെന്നും ആളുകളുടെ ജീവന്‍ വച്ച് സര്‍ക്കാര്‍ കളിക്കുന്നത്. സുപ്രീംകോടതി നിരീക്ഷിച്ചു. കടുത്ത വിമര്‍ശനമാണ് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നടത്തിയത്. തങ്ങള്‍ വിഡ്ഢികളാണെന്നാണോ കരുതുന്നതെന്നും കോടതി ചോദിച്ചു.

സാമ്പത്തിക പ്രതിസന്ധി; സര്‍ക്കാര്‍ ചെലവ് ചുരുക്കല്‍ നയത്തിലേക്ക് നീങ്ങില്ല: നിർമ്മല സീതാരാമൻ

ഇതിന്റെ മുന്നോടിയായി കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്ര സര്‍ക്കാര്‍ കോർപ്പറേറ്റ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേയിലെ സ്വകാര്യവത്കരണം; ഉടൻ നടപ്പാക്കുമെന്ന് റെയിൽവെ ബോർഡ് ചെയർമാൻ

അഞ്ച് വർഷത്തിനുള്ളിൽ ആവശ്യത്തിനനുസരിച്ച് ട്രെയിനുകൾ ഓടിക്കാൻ സാധിക്കും. കൂടുതല്‍ കാത്തിരിക്കേണ്ട ആവശ്യം വരില്ല.

ഗതാഗത നിയമലംഘനം; പിഴ കുറയ്ക്കാന്‍ തീരുമാനിച്ച് സംസ്ഥാനസര്‍ക്കാര്‍

ഗതാഗത നിയമലംഘനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പിഴ കുറയ്ക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ നടന്ന ഉന്നതതല യോഗത്തിലാണ് പിഴയില്‍ കുറവ് വരുത്താന്‍ ധാരണയായത്. പ്രധാനമായും ഏഴിനങ്ങളില്‍ പെടുന്ന പിഴകത്തുകയാണ് കുറയ്ക്കുക.

കോര്‍പ്പറേറ്റ് കമ്പനികള്‍ക്ക് നികുതിയിളവ്; സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ കഴിയില്ലെന്ന് നീതി ആയോഗ് വൈസ് ചെയര്‍മാന്‍

സര്‍ക്കാര്‍ നടപടിയിലൂടെ 1.45 ലക്ഷം കോടി രൂപയാണ് വരുമാനത്തില്‍ നഷ്ടം വരികയെന്ന കണക്ക് നേരത്തേ പുറത്തുവന്നിരുന്നു.

15 ആവശ്യങ്ങളും അംഗീകരിക്കാമെന്ന് കേന്ദ്രസർക്കാർ ഉറപ്പ്; കർഷകർ ഡൽഹിയിലേക്ക് നടത്തിയ മാർച്ച്അവസാനിപ്പിച്ചു

യുപിയിലെ വിവിധസ്ഥലങ്ങളിൽ നിന്നെത്തിയ കർഷകരാണ് മാർച്ചിൽ പങ്കെടുത്തത്.

ഒക്ടോബര്‍ 21 ന് കേരളത്തിലെ അഞ്ചുമണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ 24ന് , അതേ ദിവസം ഹരിയാന, മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്

പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ നാലിനാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷ്ണര്‍ സുനില്‍ അറോറയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 27ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും.

ചിന്മയാനന്ദിനെതിരായ ലൈംഗിക പീഡനക്കേസ് : പരാതി നല്‍കിയ യുവതിക്കെതിരെ പിടിച്ചുപറിക്കുറ്റം

സഞ്ജയ് സിംഗ്, സച്ചിൻ സെംഗാർ, വിക്രം എന്ന് പേരായ മൂന്ന് യുവാക്കളാണ് ചിന്മയാനന്ദ് സമർപ്പിച്ച പിടിച്ചുപറി കേസിൽ അറസ്റ്റിലായത്. ഈ കേസിൽ നാലാം പ്രതിയാണ് പരാതിക്കാരി. ഈ കേസിൽ പെൺകുട്ടിക്കെതിരെ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.