ശശി തരൂർ സിപിഐഎമ്മിലേക്കോ ?

single-img
25 January 2026

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ, ശശി തരൂർ എംപിയെ ചൊല്ലിയുള്ള വിവാദങ്ങൾ കേരള കോൺഗ്രസിൽ ശക്തമാകുന്നു. കൊച്ചിയിൽ നടന്ന കോൺഗ്രസ് മഹാപഞ്ചായത്തിൽ രാഹുൽ ഗാന്ധി തരൂരിന്റെ പേര് പരാമർശിക്കാതിരുന്നതാണ് പുതിയ അസന്തോഷങ്ങൾക്ക് കാരണമായത്. പാർട്ടി അവഗണിക്കുന്നുവെന്ന നിലപാടിലാണ് തരൂർ.

ഡൽഹിയിൽ നടന്ന നിർണായക തിരഞ്ഞെടുപ്പ് അവലോകന യോഗത്തിൽ നിന്നും തരൂർ വിട്ടുനിന്നതും ചർച്ചയായി. ഇതിന് പിന്നാലെ തരൂരിനെ ഇടതുപക്ഷത്തേക്ക് ആകർഷിക്കാൻ സിപിഎം ശ്രമങ്ങൾ തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനുമായി അടുത്ത ബന്ധമുള്ള പ്രമുഖ വ്യവസായി ദുബായിൽ വെച്ച് തരൂരുമായി ചർച്ച നടത്തിയെന്നാണ് സൂചന. തരൂർ നിലവിൽ ദുബായ് സന്ദർശനത്തിലായതിനാൽ ഈ വാർത്തകൾക്ക് കൂടുതൽ പ്രാധാന്യമുണ്ട്.

അതേസമയം, തരൂരിനെ അനുനയിപ്പിക്കാൻ എഐസിസി നേതൃത്വം ഇടപെടുന്നുണ്ട്. തരൂരിന്റെ നിലപാട് യുഡിഎഫിൽ ആശങ്ക ഉയർത്തുന്ന സാഹചര്യത്തിൽ, കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാകുമോയെന്ന ചർച്ച ശക്തമാണ്.