Latest News • ഇ വാർത്ത | evartha

സവര്‍ക്കറെ പോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കണം; രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ച് ശിവസേന

ഇതുപോലുള്ള ഇതിഹാസങ്ങളെ ബഹുമാനിക്കേണ്ടതുണ്ട്. ഇക്കാര്യത്തിൽ കൊടുക്കല്‍ വാങ്ങലുകളില്ല

“മാപ്പ് പറയാൻ എന്റെ പേര് രാഹുൽ സവർക്കറെന്നല്ല”: തകർപ്പൻ പ്രസംഗവുമായി രാഹുൽ ഗാന്ധി ഭാരത് ബചാവോ റാലിയിൽ

പൌരത്വ ഭേദഗതി ബില്ലടക്കമുള്ള കേന്ദ്രസർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാം ലീല മൈതാനിയിൽ നടത്തുന്ന ഭാരത് ബചാവോ റാലിയിൽ തകർപ്പൻ പ്രസംഗവുമായി രാഹുൽ ഗാന്ധി

‘ഭാരത് ബചാവോ’: പൌരത്വ ഭേദഗതി ബില്ലിനെതിരെ ഡൽഹിയിൽ കോൺഗ്രസിന്റെ മെഗാറാലി

ദേശീയ പൌരത്വ ഭേദഗതി ബിൽ അടക്കമുള്ള കേന്ര സർക്കാർ നയങ്ങളിൽ പ്രതിഷേധിച്ച് ഡൽഹിയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ മെഗാ റാലി

ഒരു സാഹചര്യത്തിലും പൗരത്വ ഭേദഗതി നിയമം ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ല; മെഗാ റാലിക്ക് ആഹ്വാനം ചെയ്ത് മമത ബാനര്‍ജി

വിവാദവും വിവേചനവും നിറഞ്ഞ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിരിക്കുന്നു.

പൗരത്വ ഭേദഗതി നിയമം; നടപ്പിലാക്കില്ലെന്ന് പറയാന്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമില്ല: കേന്ദ്ര ആഭ്യന്തര മന്ത്രാലയം

കേന്ദ്ര സർക്കാരിന്റെ പരിധിയില്‍ വരുന്ന നിയമമാണിതെന്നും മന്ത്രാലയംഅറിയിച്ചു.

യുവതി പ്രവേശനത്തിന് സ്റ്റേ ഇല്ല; പക്ഷെ ഒരുത്തരവും ഇറക്കില്ലെന്ന് സുപ്രീം കോടതി

ശബരിമല യുവതിപ്രവേശനത്തില്‍ വീണ്ടും അവ്യക്തത നിലനിര്‍ത്തി സുപ്രീം കോടതി.വിഷയത്തില്‍ ഇപ്പോള്‍ ഒരിടപെടലും നടത്തില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി. ശബരിമല ദര്‍ശനം നടത്താന്‍ സുരക്ഷ ആവശ്യപ്പെട്ട് രഹനാ ഫാത്തിമയും ബിന്ദു അമ്മിണിയും നല്‍കിയ ഹര്‍ജിയാലാണ് കോടതിയുടെ പ്രതികരണം.

പൗരത്വ ഭേദഗതി ബില്‍; മുഖ്യമന്ത്രിയുടെ നിലപാടിനെ അഭിന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി

പൗരത്വ ഭേദഗതി ബില്‍ കേരളത്തില്‍ നടപ്പാക്കുന്നില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ അഭിന്ദിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. ബില്‍ കേരളത്തില്‍ നടക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തെ പിന്തുണച്ചാണ് ലിജോ രംഗത്തെത്തിയിത്. ‘ലത് ദിവടെ നടക്കൂല എന്ന് ദേ ഇയ്യാള് ‘ എന്ന കുറിപ്പോടുകൂടി മുഖ്യമന്ത്രിയുടെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയായിരുന്നു.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം തുടരുന്നു; മേഘാലയയില്‍ ഇന്റര്‍ നെറ്റ് ബന്ധം വിച്ഛേദിച്ചു, ഷില്ലോംഗില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി

പൗരത്വ ഭേദഗതി ബില്‍ പാസാക്കിയതിനെ തുടര്‍ന്ന് വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത പ്രതിഷേധം തുടരുന്നു. മേഘാലയയിലുടനീളം രണ്ട് ദിവസത്തേക്ക് മൊബൈല്‍ ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ തടഞ്ഞു. തലസ്ഥാന നഗരമായ ഷില്ലോങ്ങിന്റെ ചില ഭാഗങ്ങളില്‍ അനിശ്ചിതകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി.

പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധം; ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കാനലോചിച്ച് ജപ്പാന്‍ പ്രധാനമന്ത്രി

ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഞായറാഴ്ച ആരംഭിക്കാനിരിക്കുന്ന ഇന്ത്യാസന്ദര്‍ശനം റദ്ദാക്കുന്നതിനെക്കുറിച്ച് അലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. അബെയുടെ ഇന്ത്യാ സന്ദര്‍ശനം ഒഴിവാക്കിയേക്കുമെന്ന് ജപ്പാനിലെ വാര്‍ത്താ ഏജന്‍സി ജിജി പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

സംസ്കൃതം സംസാരിച്ചാൽ പ്രമേഹവും കൊളസ്ട്രോളും ഇല്ലാതാകുമെന്ന് ബിജെപി നേതാവ്

അമേരിക്ക ആസ്ഥാനമായ ഗവേഷണ സ്ഥാപനത്തിന്റെ കണ്ടുപിടിത്തമായാണ് ഇക്കാര്യം ഗണേഷ് സിങ് അവതരിപ്പിച്ചത്. ഇസ്ലാമിക് ഭാഷകളുള്‍പ്പെടെ 97 ശതമാനം ഭാഷകളിലും സംസ്‌കൃതം അടിസ്ഥാനമായിരിക്കുന്നുവെന്നും സിങ് പറഞ്ഞു.കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് സംസ്കൃതത്തിൽ ചെയ്താൽ കുറ്റമറ്റതാകുമെന്ന് ‘നാസ’ കണ്ടെത്തിയിട്ടുണ്ടെന്നും ഗണേഷ് സിങ് പറഞ്ഞു.