ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും, രാഷ്ട്രീയ അജണ്ടകൾ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ല: ജി. സുകുമാരൻ നായർ
26 January 2026

എസ്.എൻ.ഡി.പി യോഗവുമായുള്ള ഐക്യനീക്കം ഉപേക്ഷിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളേക്കുറിച്ചുള്ള സംശയമാണെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെങ്കിലും, രാഷ്ട്രീയ അജണ്ടകൾ കടന്നുകയറുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഐക്യചർച്ചകൾക്ക് രാഷ്ട്രീയ പശ്ചാത്തലമുള്ള വ്യക്തിയെ പ്രതിനിധിയായി അയച്ചത് അംഗീകരിക്കാനാകാത്തതാണെന്നും, മകനായാലും മറ്റാരായാലും സമുദായ കാര്യങ്ങളിൽ രാഷ്ട്രീയ ഇടപെടൽ അനുവദിക്കില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. എൻ.എസ്.എസ് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സമുദായങ്ങളോടും സമദൂര നിലപാട് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


