സിപിഐഎമ്മിൻ്റെ നേതാവായിരുന്ന ഐഷ പോറ്റി കോണ്‍ഗ്രസില്‍; പ്രതിപക്ഷ നേതാവ് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു
13 January 2026

കൊട്ടാരക്കര മുൻ എംഎൽഎയും സിപിഐഎമ്മിന്റെ പ്രമുഖ വനിതാ നേതാവുമായ ഐഷ പോറ്റി കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മെമ്പർഷിപ്പ് നൽകി സ്വീകരിച്ചു. മൂന്ന് തവണ എൽഡിഎഫ് എംഎൽഎയായി പ്രവർത്തിച്ചിട്ടുള്ള ഐഷ പോറ്റി, 1991ലാണ് സിപിഐഎമ്മിൽ അംഗമായത്.
കൊട്ടാരക്കര മണ്ഡലത്തിൽ നിന്ന് 2006, 2011, 2016 വർഷങ്ങളിൽ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന ഐഷ പോറ്റി, അടുത്ത കാലത്ത് ഉമ്മൻചാണ്ടി അനുസ്മരണ വേദികളിൽ സജീവമായിരുന്നു. കോൺഗ്രസിൽ ചേരുമെന്ന അഭ്യൂഹങ്ങൾ മുമ്പ് നിഷേധിച്ചിരുന്നെങ്കിലും ഇപ്പോൾ ഔദ്യോഗികമായി കോൺഗ്രസിൽ ചേർന്നിരിക്കുകയാണ്.


