ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാകുന്നതായി പുതിയ സർവേ ഫലങ്ങൾ

single-img
26 January 2026

പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ ഇടിവുണ്ടാകുന്നതായി പുതിയ സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. 2024ൽ ട്രംപിനെ പിന്തുണച്ചിരുന്ന യുവാക്കൾ, വെള്ളക്കാരല്ലാത്തവർ രാഷ്ട്രീയത്തിൽ സജീവമല്ലാത്ത വോട്ടർമാർ എന്നിവർക്കിടയിലാണ് പ്രധാനമായും പിന്തുണ കുറയുന്നത്.

ജനപ്രീതി കുറയാനുള്ള ഏറ്റവും പ്രധാന കാരണമായി രാഷ്ട്രീയ തന്ത്രജ്ഞൻ പാട്രിക് റഫിനി ചൂണ്ടിക്കാട്ടുന്നത് വർദ്ധിച്ചുവരുന്ന ജീവിതച്ചെലവാണ്. സാധാരണക്കാരായ വോട്ടർമാർക്കിടയിൽ സാമ്പത്തിക പ്രതിസന്ധിയാണ് ഏറ്റവും വലിയ ചർച്ചാവിഷയം.

വെള്ളക്കാരായ തൊഴിലാളികൾക്കിടയിൽ ട്രംപിന് ഇപ്പോഴും വലിയ സ്വാധീനമുണ്ട്. എന്നാൽ ലാറ്റിനോ, ഏഷ്യൻ വംശജരായ യുവാക്കൾക്കിടയിൽ മുൻപുണ്ടായിരുന്ന ആവേശം ഇപ്പോൾ കുറഞ്ഞുവരുന്നു.

ഏറ്റവും പുതിയ ‘ന്യൂയോർക്ക് ടൈംസ്‌സീന’ പോൾ അനുസരിച്ച്, ലാറ്റിനോ വോട്ടർമാർക്കിടയിൽ ഡെമോക്രാറ്റുകൾ ഇപ്പോൾ 16 പോയിന്റ് മുന്നിലാണ്. 2024ൽ ട്രംപ് ഈ വോട്ടർമാർക്കിടയിൽ വലിയ മുന്നേറ്റം നടത്തിയിരുന്നു.

2026ലെ ഇടക്കാല തിരഞ്ഞെടുപ്പിലും 2028ലെ പൊതുതിരഞ്ഞെടുപ്പിലും ഈ മാറ്റങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ തിരിച്ചടിയായേക്കാം.

കുടിയേറ്റ നയങ്ങളേക്കാൾ കൂടുതൽ വോട്ടർമാർ വിലക്കയറ്റത്തെയും സാമ്പത്തിക സുരക്ഷിതത്വത്തെയുമാണ് ഗൗരവമായി കാണുന്നതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.