തുഷാര്‍ അജ്മാനില്‍ അറസ്റ്റില്‍; മനപ്പൂർവ്വം കുടുക്കി, നിയമപരമായി നേരിടുമെന്ന് വെള്ളാപ്പള്ളി നടേശൻ

അവിടെ ബിസിനസ് പങ്കാളിക്ക് വണ്ടിച്ചെക്ക് നൽകിയെന്ന കേസിലാണ് അറസ്റ്റ്.

ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് നല്‍കിയ ബാഗില്‍ എഴുതിയിരുന്നത് ‘അന്ത്രാക്സ്’; സൗദി അധികൃതര്‍ അന്വേഷണം തുടങ്ങി

യുഎസില്‍ നിന്നുള്ള ഒരു മുസ്‍ലിം പണ്ഡിതന്‍ എഴുത്തില്‍ വന്ന പിഴവ് ചൂണ്ടിക്കാട്ടുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തതോടെയാണ് അധികൃതര്‍ അന്വേഷണം തുടങ്ങിയത്.

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ എതിര്‍പ്പ്; സൗദിയില്‍ യുവാക്കള്‍ കാര്‍ ഓടിച്ച വനിതയെ വഴിയില്‍ തടഞ്ഞു

യുവാക്കള്‍ മെയിന്‍ റോഡില്‍ കാര്‍ തടയുന്ന വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

സൗദിയിലെ എണ്ണപ്പാടത്തിന് നേർക്ക് ഹൂതികളുടെ ഡ്രോണ്‍ ആക്രമണം

നിലവിൽ തീ നിയന്ത്രണ വിധേയമാക്കിയെന്നും ഭീകരാക്രമണം പെട്രോളിയം ഉല്‍പാദനത്തെയോ കയറ്റുമതിയെയോ ബാധിച്ചിട്ടില്ലെന്നും സൗദി ഊര്‍ജ മന്ത്രി എഞ്ചിനീയര്‍ ഖാലിദ് അല്‍ ഫാലിഹ് പറഞ്ഞു.

ബലിപ്പെരുന്നാള്‍; പ്രവാസികള്‍ ഉള്‍പ്പെടെ 400 തടവുകാരെ മോചിപ്പിക്കാന്‍ ഷാര്‍ജ ഭരണാധികാരി ഉത്തരവിട്ടു

ഒന്നിലധികം രാജ്യക്കാരായ തടവുകാര്‍ക്ക് പുതിയ ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളില്‍ സന്തോഷം എത്തിക്കുന്നതിനുമാണ് നടപടി.

ബലിപെരുന്നാള്‍; പ്രവാസികള്‍ക്ക് തിരിച്ചടിയായി വിമാന ടിക്കറ്റ് നിരക്കില്‍ വന്‍ വര്‍ദ്ധനവ്

ഈ മാസം 8- ന് ഗള്‍ഫില്‍ നിന്ന് നാട്ടിലേക്കും ഓഗസ്റ്റ് 17-ന് തിരികെ ഗള്‍ഫ് നാടുകളിലേക്കും യാത്ര ചെയ്യുന്നവരെയാണ് ടിക്കറ്റ് നിരക്ക് വര്‍ദ്ധനവ് ബാധിക്കുന്നത്.

യുഎഇയില്‍ ഫ്ലാറ്റില്‍ തീപിടുത്തം; കുടുങ്ങിപ്പോയ അഞ്ച് കുട്ടികളെയും മൂന്ന് സ്ത്രീകളെയും സാഹസികമായി പുറത്തെത്തിച്ചു

അപകടത്തെ തുടര്‍ന്ന് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

ബിനാമി ബിസിനസ് ചെയ്യുന്നവരെ കാത്തിരിക്കുന്നത് വന്‍തുക പിഴയും ജയില്‍ ശിക്ഷയും; നിയമ നിർമ്മാണത്തിനൊരുങ്ങി സൗദി

ബിനാമി പേരുകളിൽ ആരംഭിക്കുന്ന ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകർക്കുന്നതായി ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറൽ സൽമാൻ അൽ ഹാജർ വ്യക്തമാക്കി.

മദ്യലഹരിയില്‍ വിമാനത്തില്‍ സഹയാത്രികയോട് അപമര്യാദയായി പെരുമാറി; മലയാളിയെ പോലീസ് അറസ്റ്റ് ചെയ്തു

മദ്യപിച്ചെത്തിയ ഇയാൾ വിമാനത്താവളത്തില്‍ വെച്ചുതന്നെ ബഹളം തുടങ്ങിയിരുന്നു.