ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ച വലിയ അംഗീകാരം: രാജീവ് ചന്ദ്രശേഖർ

single-img
26 January 2026

ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങൾ കേരളത്തിന് ലഭിച്ച വലിയ അംഗീകാരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദൻ ഉൾപ്പെടെ വിവിധ മേഖലകളിൽ സംഭാവന നൽകിയവർക്ക് ലഭിച്ച ബഹുമതികൾ എല്ലാ മലയാളികൾക്കും അഭിമാനകരമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

മമ്മൂട്ടി, വെള്ളാപ്പള്ളി നടേശൻ എന്നിവർക്ക് ലഭിച്ച പത്മഭൂഷണവും, വിവിധ രംഗങ്ങളിലെ പത്മശ്രീ പുരസ്‌കാരങ്ങളും കേരളത്തിന് അധിക തിളക്കമേകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.