ഒരു ഭാഷയും നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതല്ല;മാതൃഭാഷക്ക് തന്നെ പ്രാധാന്യമെന്ന് ഉപരാഷ്ട്രപതി

രാജ്യത്ത് ഒരു ഭാഷയും നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കേണ്ടതില്ലെന്ന് ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. ഓരോ വ്യക്തിക്കും അവരുടെ മാതൃഭാഷ പ്രധാനമാണ്. കേരളത്തിന്റെ ഭാഷ മലയാളമാവട്ടെയെന്നും ഉപരാഷ്ട്രപതി പറഞ്ഞു.

‘ഞാനിവിടെ ഇല്ല. ശരിക്കുള്ള ഞാൻ മറ്റെവിടെയോ ആണ്‌’.എഫ് ബി പൂട്ടി കളക്ടര്‍ ബ്രോ; പോസ്റ്റ് വൈറലാകുന്നു

‘വിഷം ചീറ്റുന്ന കോബ്രകളും മുദ്രകുത്താൻ മാത്രം അറിയാവുന്ന സംഘി-കൊങ്ങി-കമ്മി-സുഡാപ്പി-മഞ്ച്‌ മാക്രിലോകത്ത്‌ എന്തിനിങ്ങനെ ശ്വാസം പിടിച്ച്‌ ജീവിക്കണം?’

എറണാകുളത്ത് സീറ്റിന് അവകാശമുന്നയിച്ച് കെവി തോമസ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒഴിവാക്കിയപ്പോള്‍ കെ വി തോമസിന് അര്‍ഹമായ പരിഗണന നല്‍കുമെന്നായിരുന്നു ഹൈക്കമാന്റിന്റെ ഉറപ്പ്. ഇക്കാര്യത്തില്‍ ഹൈബി ഈഡന്‍ എംപിയും ഹൈക്കമാന്റിനെ നിലപാടറിയിക്കും.

ഗതാഗത നിയമലംഘനം; സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം ഉടന്‍ പുറത്തിറങ്ങും

കേരളത്തിലെ അഞ്ചുമണ്ഡലങ്ങളില്‍ ഉപ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് വിജ്ഞാപനത്തെ ബാധിക്കില്ല. വോട്ടര്‍മാരെ ലക്ഷ്യംവച്ചുള്ള പ്രഖ്യാപനങ്ങളല്ലാത്ത തിനാല്‍ തടസമില്ലെന്നാണ് നിരീക്ഷണം.

പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാതാക്കളുടെ ചെലവില്‍ പുതുക്കിപ്പണിയും

പാലത്തിനുണ്ടാകുന്ന കേടുപാടുകള്‍ നിര്‍മ്മാണ ഏജന്‍സിതന്നെ തീര്‍ക്കണമെന്നും, അല്ലെങ്കില്‍ അതിനു ചെലവാകുന്ന തുക ഏജന്‍സി തിരികെ നല്‍കണമെന്നും നിര്‍മ്മാണകരാറില്‍ തന്നെ വ്യവസ്ഥയുണ്ട്. ഇ ശ്രീധരന്‍ തയ്യാറാക്കിയ എസ്റ്റിമേറ്റ് പ്രകാരം 18 കോടിയാണ് പുതുക്കിപ്പണിയാനുള്ള ചെലവ് വരിക.

മതപഠന കേന്ദ്രത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; അധ്യാപകൻ അറസ്റ്റിൽ

പരിശോധനയില്‍ സ്ഥാപനം അനധികൃതമാണെന്ന് ശിശുക്ഷേമസമിതി കണ്ടെത്തി. സമാനമായ പരാതിയുയർന്നതിനെ തുടർന്ന് സ്ഥാപനത്തിൽ നിന്നും 12 പെണ്‍കുട്ടികളെ ചൈൽഡ് ലൈൻ മോചിപ്പിക്കുകയും ചെയ്തു.

കോളേജിന്‍റെ വളപ്പിലേക്ക് പോലും കയറരുത്; ശിവരഞ്ജിത്തിനും നസീമിനും ഉപാധികളോടെ ജാമ്യം

ജൂലൈ ആദ്യആഴ്ചയായിരുന്നു യൂണിവേഴ്‍സിറ്റി കോളേജിൽ ബിരുദ വിദ്യാർത്ഥിയായ അഖിലിനെ ഒരു സംഘം എസ്എഫ്ഐ നേതാക്കൾ കുത്തിപ്പരിക്കേൽപിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ വീഴ്ചവരുത്തി; പാലാ നിയോജകമണ്ഡലം പ്രസിഡന്റിനെ ബിജെപി പുറത്താക്കി

എന്നാൽ, താൻ നേരത്തെ രാജിവെച്ചതാണെന്ന് ബിനു പുളിക്കകണ്ടം പറഞ്ഞു. ഇന്ന് നടന്ന ഉപതെരഞ്ഞെടുപ്പിൽ പാലായില്‍ വോട്ടെടുപ്പ് അവസാനിച്ചപ്പോള്‍ പോളിങ്ങ് ശതമാനം 71.26 രേഖപ്പെടുത്തി.

കൊച്ചിയിലെ അ​ഗതിമന്ദിരത്തിൽ സ്ത്രീകളെ മർദ്ദിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോ​ഗ്യമന്ത്രി

ഇവിടുത്തെ അന്തേവാസിയായ മകളെ അനധികൃതമായി ജോലി ചെയ്യിപ്പിച്ചത് ചോദ്യം ചെയ്തപ്പോഴാണ് സൂപ്രണ്ട് അൻവർ ഹുസൈൻ മർദ്ദിച്ചതെന്നായിരുന്നു പരാതി.

പാലാരിവട്ടം പാലം അഴിമതി: വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോർട്ട് തന്നെക്കുറിച്ച് ആകില്ലെന്ന് മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞ്

വിജിലൻസ് നടത്തുന്ന നീക്കത്തിൽ ആശങ്കയില്ലെന്നും ചേദ്യം ചെയ്യലിന് വിളിപ്പിച്ചാൽ വീണ്ടും ഹാജരാകുമെന്നും അദ്ദേഹം വ്യക്തമാക്കി.