സർക്കാരിന് വലിയ പ്രചോദനം; മുഖാമുഖം പരിപാടിക്ക് വലിയ പിന്തുണ സമൂഹത്തിൽ നിന്ന് ലഭിച്ചു: മുഖ്യമന്ത്രി

single-img
3 March 2024

സംസ്ഥാന സർക്കാരിന്റെ മുഖാമുഖം പരിപാടിക്ക് വലിയ പിന്തുണ സമൂഹത്തിൽ നിന്ന് ലഭിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ വിജയം സർക്കാരിന് വലിയ പ്രചോദനമാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊച്ചിയിൽ റസിഡൻ്റ്സ് അസോസിയേഷനുകളുമായുള്ള പരിപാടിയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മുഖ്യമന്ത്രിയുടെ വാക്കുകൾ : ‘ജനകീയ പങ്കാളിത്തത്തോടെ പദ്ധതികൾ നടപ്പാക്കുന്നു എന്നതാണ് സർക്കാരിൻ്റെ വിജയ രഹസ്യം. സമൂഹത്തിൽ പല തരത്തിലുണ്ടാകുന്ന ദുഷിപ്പുകൾ അവസാനിപ്പിക്കാൻ റസിഡൻ്റ്സ് അസോസിയേഷനുകൾക്ക് കഴിയും. സാമൂഹ്യ ജീവിതം അർത്ഥവത്താകുന്നത് ഇത്തരം സംഘടനകൾ സജീവമായി ഇടപെടുമ്പോഴാണ്. ഇരുണ്ട ഇടവഴികൾ ഉണ്ടാവില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം സംഘടനകൾക്ക് കഴിയണം’ .