താനൊരു സ്ത്രീയല്ല, നോൺ ബൈനറിയാണെന്ന് വെളിപ്പെടുത്തി ഐസ നേതാവ് നേഹ ബോറ

single-img
15 November 2026

തന്റെ ലിംഗ സ്വത്വം സ്ത്രീയോ പുരുഷനോ എന്ന വിഭാഗത്തിൽ ഉൾപ്പെടുന്നതല്ലെന്നും താൻ നോൺ ബൈനറിയാണെന്നും വെളിപ്പെടുത്തി ഐസ നേതാവ് നേഹ ബോറ. സ്ത്രീയെന്നോ പുരുഷനെന്നോ സ്വയം അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ നേഹ വ്യക്തമാക്കി.

ലിംഗ സ്വത്വം ആൺ-പെൺ വിഭാഗങ്ങളിൽ മാത്രം ഒതുങ്ങുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് നോൺ ബൈനറി വിഭാഗക്കാർ. തങ്ങളെ വിശേഷിപ്പിക്കാൻ ‘അവൻ’ അല്ലെങ്കിൽ ‘അവൾ’ എന്നതിനുപകരം ‘അവർ’ ഉൾപ്പെടെയുള്ള സർവനാമങ്ങളാണ് പലരും ഇഷ്ടപ്പെടുന്നത്.

അന്താരാഷ്ട്ര മാധ്യമങ്ങളിൽ നേരത്തെയും നേഹ ബോറയെ പരാമർശിക്കാൻ ‘അവർ’ എന്ന സർവനാമമാണ് ഉപയോഗിച്ചിരുന്നത്. പുതിയ വെളിപ്പെടുത്തലോടെ നേഹയുടെ ലിംഗസ്വത്വം സംബന്ധിച്ച നിലപാട് കൂടുതൽ ശ്രദ്ധ നേടിയിരിക്കുകയാണ്.