കാലടിയിലെ വിദ്യാർഥി സമരം നുണകൾ പ്രചരിപ്പിച്ച് തകർക്കാൻ ശ്രമിച്ചു; സർക്കാരിനും വിസിക്കുമെതിരെ എം.ബി. രാജേഷ്

യുഡിഎഫ് സർക്കാരും കാലടി സർവകലാശാല വൈസ് ചാൻസലറും നുണകൾ പ്രചരിപ്പിച്ച് വിദ്യാർഥി സമരത്തെ തകർക്കാൻ ശ്രമിച്ചെന്ന് എം.ബി. രാജേഷ്. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കാലടിയിലെ സമരപ്പന്തലിലെത്തിയ അദ്ദേഹം, എളുപ്പത്തിൽ പരിഹരിക്കാമായിരുന്ന സമരത്തെ ഇത്രയും വലുതാക്കിയത് സർവകലാശാലയും സർക്കാരുമാണെന്ന് ആരോപിച്ചു.
സർക്കാരും വിസിയും വലിയ നുണകളാണ് പ്രചരിപ്പിച്ചതെന്നും എന്നാൽ അവ പൊളിച്ചുകാട്ടാൻ വിദ്യാർഥികൾക്ക് കഴിഞ്ഞെന്നും രാജേഷ് പറഞ്ഞു. വിദ്യാർഥികൾ ആരെയും അക്രമിച്ചിട്ടില്ലെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സർവകലാശാല സൃഷ്ടിച്ചെടുത്ത നുണകളുടെ വ്യാപ്തി സമരവുമായി ബന്ധപ്പെട്ട നാടകം കണ്ടപ്പോഴാണ് വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
സമരത്തിലെ യാഥാർഥ്യങ്ങൾ പുറത്തുകൊണ്ടുവന്നത് മാധ്യമങ്ങളാണെന്നും വിദ്യാർഥി സമരത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചതിന് വിസിക്കും സർക്കാരിനും നന്ദി പറയണമെന്നും എം.ബി. രാജേഷ് പരിഹസിച്ചു.
സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിരവധി പേർ സമരത്തിന് പിന്തുണയുമായി എത്തുന്നുണ്ട്. നേരത്തെ പി.എ. മുഹമ്മദ് റിയാസ് എംഎൽഎയും സമരപ്പന്തലിലെത്തി വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.


