ഞാന്‍ ഗുജറാത്തില്‍ ഇലക്ഷന്‍ ക്യാംപയിന്‍ നടത്തിയിട്ടില്ല; കോൺഗ്രസ് പരാജയത്തെപ്പറ്റി പറയുക ബുദ്ധിമുട്ടാണെന്ന് ശശി തരൂർ

single-img
8 December 2022

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത പരാജയത്തില്‍ പ്രതികരിക്കാനാവില്ലെന്ന് ശശി തരൂര്‍. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്താൻ ക്ഷണിക്കപ്പെടാത്ത ആളെന്ന നിലയില്‍ തനിക്ക് വ്യക്തമായി ഒന്നും പറയാനാകില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പറഞ്ഞു.

” ഞാന്‍ ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് ക്യാംപയിന്‍ നടത്തിയിട്ടില്ല. അവിടെ പ്രചരണ പരിപാടികള്‍ക്ക് പോകണമെന്ന് നിശ്ചയിച്ചിരുന്നവരുടെ ലിസ്റ്റിലും ഞാനുണ്ടായിരുന്നില്ല. ഗ്രൗണ്ടിലിറങ്ങാത്തതുകൊണ്ട് തന്നെ അവിടെ നടന്ന കാര്യങ്ങളെ കുറിച്ച് എന്തെങ്കിലും പറയുക എന്നത് വളരെ ബുദ്ധിമുട്ട് പിടിച്ച കാര്യമാണ്,”- ശശി തരൂര്‍ പറഞ്ഞു.

അതേസമയം, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും തെരഞ്ഞെടുപ്പ് പ്രചരണത്തിന് പോകാന്‍ നിശ്ചയിച്ചവരുടെ കോൺഗ്രസിന്റെ ആദ്യ പട്ടികയില്‍ ശശി തരൂര്‍ ഉണ്ടായിരുന്നു. പക്ഷെ അദ്ദേഹം കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചതിന് പിന്നാലെ ഈ ലിസ്റ്റില്‍ നിന്നും ഒഴിവാക്കുകയായിരുന്നു