കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണം; വയനാട് തുരങ്ക പാത നിർമ്മാണത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി
10 March 2026

വയനാട് തുരങ്ക പാത നിർമ്മാണത്തിനെതിരെ വയനാട് പ്രകൃതി സംരക്ഷണ സമിതി സുപ്രീം കോടതിയെ സമീപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾ അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും കേന്ദ്ര സർക്കാർ നൽകിയ പരിസ്ഥിതി അനുമതി റദ്ദാക്കണമെന്നുമാണ് ഹർജിയിലെ പ്രധാന ആവശ്യം. ശാസ്ത്രീയമായ പഠനങ്ങൾ നടത്താതെയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് സമിതി ആരോപിക്കുന്നു.
നേരത്തെ പദ്ധതിക്കെതിരെ സമിതി നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളിയിരുന്നു. ഹൈക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടാണ് ഇപ്പോൾ സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരിക്കുന്നത്. വയനാടിന്റെ പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുന്ന പദ്ധതിയാണിതെന്നാണ് സമിതിയുടെ വാദം.


