പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി

single-img
10 March 2026

നിയമസഭാ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ മത്സരിക്കാൻ താൻ യോഗ്യനെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ. നേതൃത്വത്തിന്റെ നിലപാട് തനിക്ക് അനുകൂലമാണ്. ജനാധിപത്യ പാർട്ടിയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും. രമേശ് ചെന്നിത്തലയുമായി കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലുമായി കൂടിക്കാഴ്ച നടത്തും.തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും.

പെരുമ്പാവൂർ മണ്ഡലത്തിൽ താൻ മത്സരിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. കെപിസിസി പറഞ്ഞത് താൻ പെരുമ്പാവൂരിൽ മത്സരിക്കണം എന്നാണ്. കെ സി വേണുഗോപാലുമായി വിശദമായി സംസാരിക്കാൻ കഴിഞ്ഞില്ല. അദ്ദേഹത്തെ വീണ്ടും കാണുമെന്നും എൽദോസ് കുന്നപ്പിള്ളി വ്യക്തമാക്കി.

അതേസമയം കോൺഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകൾ പുരോ​ഗമിക്കുന്നു. രണ്ട് സിറ്റിംഗ് സീറ്റുകളിൽ അവസാനഘട്ടത്തിലും ചർച്ച. പെരുമ്പാവൂർ, സുൽത്താൻ ബത്തേരി സീറ്റുകളിൽ ഹൈക്കമാൻഡ് നിലപാട് നിർണായകം.