ശശി പോയാൽ ‘ശശിക്ക് പോയി’ എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ല: എ വിജയരാഘവൻ

single-img
11 March 2026

പി. കെ. ശശിയെ പരിഹസിച്ച് സിപിഐഎം നേതാവ് എ. വിജയരാഘവൻ. അര നൂറ്റാണ്ടായിട്ടും തെറ്റു തിരുത്താത്തവർക്ക് യോജിച്ച സ്ഥലം കമ്മ്യൂണിസ്റ്റ് പാർട്ടിയല്ല, യുഡിഎഫ് ആണെന്ന് വിജയരാഘവൻ പറഞ്ഞു. ശശി പോയാൽ.. ‘ശശിക്ക് പോയി’ എന്നല്ലാതെ പാർട്ടിക്ക് ഒന്നും സംഭവിക്കില്ലെന്നും വിജയരാഘവൻ പറഞ്ഞു.

മണ്ണാർക്കാട് നിന്നും മത്സരിച്ചാൽ ശശി എംഎൽഎ ആകില്ല. വർഗശത്രുവിൻ്റെ പാളയത്തിലേക്ക് പോയ ആളെ ആ തരത്തിൽ തന്നെ കാണും. ഒരു ബ്രാഞ്ച് അംഗത്തെയാണ് പുറത്താക്കിയത്. ഉയർന്ന കമ്മറ്റിയിൽ എടുത്താൽ ഈ സഖാവ് പെട്ടെന്ന് തന്നെ താഴ്ന്ന കമ്മിറ്റിയിലേക്ക് വരുന്ന സാഹചര്യമാണെന്നും വിജരാഘവൻ പരിഹസിച്ചു.

ചെങ്കൊടിക്ക് മീതെ ശശി അല്ല, ആരെയും പറക്കാൻ അനുവദിക്കില്ലെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ സുരേഷ് ബാബുവും പറഞ്ഞു. സ്വന്തം കണ്ണിൽ കുന്തം കിടക്കുമ്പോൾ ആരാന്റെ കണ്ണിലെ കോൽ എടുക്കാൻ ശശി നോക്കേണ്ട. ശശി ജനിക്കുമ്പോഴേ സമ്പന്നൻ ആണെന്നാണ് പറഞ്ഞത്.

അടിയാധാരം പരിശോധിക്കണം. എപ്പോഴെങ്കിലും നന്നാവും നന്നാവും എന്ന് കരുതി. പക്ഷെ ശശി നന്നായില്ല. അത് കൊണ്ടാണ് ഈ ഗതി വന്നത്. ജനിക്കുമ്പോൾ ധനികൻ അല്ലായിരുന്നു ശശി. പാർട്ടിയുടെ മറവിൽ സമ്പത്ത് വാരി കൂട്ടിയ ആളാണെന്നും സുരേഷ് ബാബു പറഞ്ഞു.