അയോധ്യയെക്കുറിച്ച് അനാവശ്യ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; മന്ത്രിമാര്‍ക്ക് പ്രധാനമന്ത്രിയുടെ കര്‍ശന നിര്‍ദേശം

അയോധ്യക്കേസില്‍ സുപ്രൂം കോടതി വിധി പ്രസ്താവിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. ഈ സാഹചര്യത്തില്‍ അയോധ്യയുമായി ബന്ധപ്പെട്ട് അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേന്ദ്ര മന്ത്രിമാര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

കോടികളുടെ തട്ടിപ്പ്, ശുപാര്‍ശകള്‍; ഐപിഎസ് വ്യാജന്‍ ഒടുവില്‍ പൊലീസിന്റെ പിടിയില്‍

ഐപിഎസ് ഓഫീസറായി യൂണിഫോമിട്ട് കാറിലും ബുള്ളറ്റിലുമെല്ലാം സഞ്ചരിച്ചാണ് വിപിന്‍ തട്ടിപ്പ് നടത്തിയത്.
ജമ്മുകശ്മീര്‍ കേഡറിലെ പൊലീസുകാരനാണെന്നു ബോധ്യപ്പെടുത്താന്‍ വിപിന്‍ വ്യാജരേഖകള്‍ സമര്‍പ്പിച്ചു.അമ്മയും മകനും ചേര്‍ന്ന് ബാങ്കുകളെ പറ്റിച്ച് വാങ്ങിയത് 28 കാറുകളാണ്. വ്യാജമായി നിര്‍മ്മിച്ച ശമ്പള സര്‍ട്ടിഫിക്കറ്റും, അക്കൗണ്ടിലെ ലക്ഷക്കണക്കിന് രൂപയുടെ ബാലന്‍സ്ഷീറ്റും കാണിച്ചാണ് വായ്പകള്‍ സംഘടിപ്പിച്ചിരുന്നത്. അതിനൊപ്പം യൂണിഫോമിലുള്ള ഫോട്ടോയും നല്‍കും.

മാവോയിസ്റ്റ് ഏറ്റുമുട്ടല്‍; അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി

പകരം ഡിവൈഎസ്പി ഉല്ലാസിനെ നിയമിച്ചു. ഏറ്റുമുട്ടലിന് സാക്ഷിയായ ഉദ്യോഗസ്ഥന്‍ ഡിവൈഎസ്പി ഫിറോസ് തന്നെ കേസ് അന്വേഷിക്കുന്നത് ശരിയാകില്ല എന്നതിന്റെ അടിസ്ഥാനത്തിലാണ് ഏറ്റുമുട്ടല്‍ അന്വേഷിച്ചിരുന്ന ഉദ്യോഗസ്ഥനെ മാറ്റിയത്. അന്വേഷണം സുതാര്യമാക്കാനാണ് നടപടിയെന്നാണ് ക്രൈംബ്രാഞ്ചിന്റെ വാദം.

അന്താരാഷ്ട്ര ചലച്ചിത്രമേള ഡിസംബര്‍ ആറ് മുതല്‍ 13 വരെ തിരുവനന്തപുരത്ത്

ആകെ 10,000 പാസുകളാണ് വിതരണംചെയ്യുക. 1500 പേര്‍ക്ക് ഓഫ്ലൈനായി ഡെലിഗേറ്റ് രജിസ്ട്രേഷന്‍ നടത്താവുന്നതാണ്. ബാക്കിയുള്ള 8500 പ്രതിനിധികള്‍ക്ക് ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യാം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 10ന് ആരംഭിക്കും. ആദ്യത്തെ രണ്ടു ദിവസം വിദ്യാര്‍ത്ഥികള്‍ക്കു മാത്രമായിരിക്കും രജിസ്ട്രേഷന്‍. 12 മുതല്‍ പൊതു വിഭാഗത്തിനായുള്ള രജിസ്ട്രേഷന്‍ തുടങ്ങും.

ജാര്‍ഖണ്ഡില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

ജാര്‍ഖണ്ഡില്‍ മോഷണം അരോപിച്ച് 48 കാരനെ ആള്‍ക്കൂട്ടം അടിച്ചുകൊന്നു.വാഹനത്തില്‍ നിന്ന് ബാറ്ററി മോഷ്ടിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം രണ്ടുപേരെ മര്‍ദ്ദിച്ചത്. ബൊക്കാറോയിലെ ഗോവിന്ദ് പൂരില്‍ വച്ചായിരുന്നു ആക്രമണം. ബാറ്ററിയുമായി പോകുകയായിരുന്ന മുബാറക് അന്‍സാരി,അക്തര്‍ അന്‍സാരി എന്നിവരെ ആള്‍ക്കൂട്ടം തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു.

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്നു ദേവഗൗഡ; ബിജെപി-ജെഡിഎസ് ധാരണയെന്ന് സിദ്ധരാമയ്യ

രാഷ്ട്രീയത്തില്‍ സ്ഥിരം ശത്രുക്കളില്ലെന്ന് ജെഡിഎസ് നേതാവ് എച്ച് ഡി ദേവഗൗഡ. കര്‍ണാടകയിലെ ബിജെപി സര്‍ക്കാരിനെ അട്ടിമറിക്കില്ലെന്ന പരാമര്‍ശത്തിനു പിന്നാലെയാണ് രാഷ്ട്രീയത്തില്‍ സ്ഥരമായി ശത്രുക്കളും മിത്രങ്ങളുമില്ലെന്ന് ദേവഗൗഡ വ്യക്തമാക്കിയത്.

മഹാരാഷ്ട്രയില്‍ രാഷ്ട്രീയ അനിശ്ചിതത്വം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറെ സമീപിക്കാനൊരുങ്ങി ബിജെപി

മഹാരാഷ്ടയില്‍ മുഖ്യമന്ത്രി പദത്തെച്ചൊല്ലി ബിജെപി ശിവസേന തര്‍ക്കം തുടരുന്നതിനിടെ സര്‍ക്കാര്‍ രൂപീകരണ നീക്കവുമായി ബിജെപി. ഇന്ന് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാനാണ് ബിജെപി എംഎല്‍എമാരുടെ തീരുമാനം. എന്നാല്‍ ഭുരിപക്ഷം തെളിയിക്കാന്‍ ബിജെപിയെ വെല്ലുവിളിക്കുകയാണ് ശിവസേന ചെയ്യുന്നത്.

മഹ ചുഴലിക്കാറ്റ് മഹാരാഷ്ട്രാ തീരത്തേക്ക്; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി

മഹാ ചുഴലിക്കാറ്റ് ഇന്ന് മഹാരാഷ്ട്ര തീരത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊങ്കണ്‍ തീരത്തും, മധ്യമഹാരാഷ്ട്രയിലും, മറാത്ത് വാഡയിലും കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. മഹാരാഷ്ട്ര തീരത്ത് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

സംസ്ഥാനത്ത്‌ പച്ചക്കറി വില കുതിച്ചുയരുന്നു

40 രൂപ ആയിരുന്ന സവാള ഇപ്പോള്‍ 80 രൂപയ്ക്കാണ് വില്‍ക്കുന്നത്. ഉയര്‍ന്ന വില കാരണം പലരും സവാള വാങ്ങാതെയായി.്. സവാളക്ക് മാത്രമല്ല, 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് ഇപ്പോള്‍ 190 രൂപയാണ് വില. തക്കാളിക്ക് 60 രൂപയായി. ചെറിയുള്ളിക്ക് 70 രൂപയാണ്.

റിയല്‍ എസ്‌റ്റേറ്റ് മേഖലയ്ക്ക് കേന്ദ്ര സർക്കാരിന്റെ ഉത്തേജക പാക്കേജ്; 25,000 കോടി നല്‍കും

ഇതിലൂടെ രാജ്യത്ത് മുടങ്ങികിടക്കുന്ന 1600 പാര്‍പ്പിട പദ്ധതികൾ പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമൻ പറഞ്ഞു.