ഔദ്യോഗിക വാഹനം 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ആക്കാൻ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ
5 February 2026

ബിഹാർ മുഖ്യമന്ത്രി നിതിഷ് കുമാറിൻ്റെ വാഹന പ്രേമം പലപ്പോഴും വാർത്തയാകാറുണ്ട്. അംബാസഡർ മുതൽ ക്രസ്റ്റ വരെ അദ്ദേഹത്തിന്റെ ഗാരേജിൽ ഇടം പിടിച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ബിഹാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനം 11 കോടിയുടെ ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ ആക്കാനൊരുങ്ങുകയാണ് സർക്കാർ.
മുഖ്യമന്ത്രി നിതീഷ് കുമാറിൻ്റെ സുരക്ഷ കണക്കിലെടുത്താണ് മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതെന്നും ഇതോട് അനുബന്ധിച്ച് നാല് റേഞ്ച് റോവർ വാഹനങ്ങൾ വാങ്ങാൻ സർക്കാർ തീരുമാനിച്ചതായാണ് വിവരം. പതിനൊന്ന് കോടി രൂപയിലധികം വിലവരുന്ന ബുള്ളറ്റ് പ്രൂഫ് റേഞ്ച് റോവർ കാറുകൾ വാങ്ങാനാണ് പദ്ധതിയിടുന്നതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.


