പരസ്യ സംവാദത്തിന് തയ്യാർ; രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് ഷഹനാസ്
5 February 2026

ബലാത്സംഗക്കേസിൽ ജാമ്യം ലഭിച്ച രാഹുൽ മാങ്കൂട്ടത്തിനെതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുന്നതായി കോൺഗ്രസ് വനിതാ നേതാവ് എം.എ. ഷഹനാസ് വ്യക്തമാക്കി. സ്വന്തം മാനം കളഞ്ഞ എംഎൽഎയ്ക്ക് താൻ എവിടെ നിന്ന് മാനം എടുത്ത് കൊടുക്കുമെന്ന് ഷഹനാസ് ചോദിച്ചു.
രാഹുൽ നൽകിയ പരാതിയെ നിയമപരമായി നേരിടുമെന്നും, തന്റെ വെല്ലുവിളി സ്വീകരിക്കാൻ കഴിയാത്തതിനാലാണ് കേസ് നൽകിയതെന്നും അവര്‍ ആരോപിച്ചു. രാഹുലിന്റെ വീട്ടിൽ എത്തി പരസ്യ സംവാദത്തിന് തയ്യാറാണെന്നും, ആരോപണങ്ങളിൽ ഒരു തരിമ്പ് പോലും പേടിയില്ലെന്നും ഷഹനാസ് പറഞ്ഞു.


