ശബരി റെയിൽപാത: ചെലവിന്റെ 50% വഹിക്കാൻ സംസ്ഥാന സർക്കാർ
4 February 2026

അങ്കമാലി–എരുമേലി ശബരി റെയിൽവേ പദ്ധതിയുടെ ചെലവിന്റെ അൻപത് ശതമാനം വഹിക്കാനും ഇതിനായി കിഫ്ബി വഴി 1900 കോടി രൂപ അനുവദിക്കാനും മന്ത്രിസഭായോഗം തീരുമാനിച്ചു. ഒരു റെയിൽവേ പദ്ധതിക്കായി സംസ്ഥാന സർക്കാർ ചെലവിന്റെ പകുതി വഹിക്കുന്നത് രാജ്യത്ത് ആദ്യമായാണ്.
1997–98 റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച 110 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പദ്ധതി ശബരിമല തീർത്ഥാടകർക്ക് സുരക്ഷിത യാത്ര ഉറപ്പാക്കുന്നതിനൊപ്പം എറണാകുളം, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ മലയോര മേഖലകളുടെ സാമ്പത്തിക വളർച്ചയ്ക്ക് ഊർജം നൽകും. പദ്ധതി പൂർത്തിയായാൽ അങ്കമാലിയെ പെരുമ്പാവൂർ, മൂവാറ്റുപുഴ, തൊടുപുഴ, പാലാ തുടങ്ങിയ പട്ടണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാനാകും.


