ശബരിമല സ്വർണക്കൊള്ള: പ്രതിപക്ഷ പ്രതിഷേധത്തിൽ നിയമസഭ കലുഷിതം

single-img
5 February 2026

ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിഷേധവുമായി ബാനറുകളേന്തി പ്രതിപക്ഷം എത്തിയതോടെ ഇന്ന് നിയമസഭ വീണ്ടും കലുഷിതമായി. സഭ ആരംഭിച്ച ഉടൻ നടുത്തളത്തിൽ കുത്തിയിരുന്ന് എംഎൽഎമാർ പ്രതിഷേധിച്ചു.

പ്രതികൾ സ്വാഭാവിക ജാമ്യം ലഭിച്ച് പുറത്തിറങ്ങുന്നതിൽ ജനങ്ങൾക്ക് ആശങ്കയുണ്ടെന്ന് വി.ഡി. സതീശൻ പറഞ്ഞു. പ്രത്യേക അന്വേഷണസംഘത്തിന് മേൽ സമ്മർദമുണ്ടെന്നും, പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിക്കാമെന്നും അദ്ദേഹം ആരോപിച്ചു. ഇതിന് മറുപടിയായി, പ്രതിപക്ഷത്തിന്റെ നീക്കം യഥാർഥ പ്രതികളെ രക്ഷിക്കാനുള്ള ശ്രമമാണെന്നും, ഭയം കൊണ്ടാണ് പ്രതിപക്ഷ നേതാവ് ഇത്തരത്തിലുള്ള “കോപ്രായങ്ങൾ” കാണിക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് തുറന്നടിച്ചു.

തുടർച്ചയായ സഭാ തടസത്തെ തുടർന്ന് സ്പീക്കർ പ്രതിപക്ഷത്തെ രൂക്ഷമായി വിമർശിക്കുകയും ചോദ്യോത്തരവേള റദ്ദാക്കുകയും ചെയ്തു.