രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സൈബര്‍ ആക്രമണം ; തടയണമെന്ന് രാഹുല്‍ ഗാന്ധിയോട് യുവതിയുടെ പരാതി
5 February 2026

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയതിന് പിന്നാലെ സാമൂഹ്യമാധ്യമങ്ങളില്‍ നേരിടുന്ന സൈബര്‍ ആക്രമണം തടയണമെന്ന് ആവശ്യപ്പെട്ട് യുവതി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫെനി നൈനാനും കോണ്‍ഗ്രസ് സൈബര്‍ സംഘവും ചേര്‍ന്ന് സ്വഭാവഹത്യ നടത്തുന്നുവെന്നാണ് ആരോപണം.
വ്യക്തിവിവരങ്ങള്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും, ഇതുമൂലം ജീവിക്കാന്‍ കഴിയാത്ത സാഹചര്യമാണെന്നും പരാതിയില്‍ പറയുന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, പ്രിയങ്കാ ഗാന്ധി, കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് എന്നിവര്‍ക്കും പരാതിയുടെ പകര്‍പ്പ് അയച്ചിട്ടുണ്ട്.


