തൃശൂരിൽ ഐ.എം.വിജയനെ സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം

single-img
12 February 2026

തൃശൂർ ജില്ലയില്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം.വിജയനെ അടക്കം സ്ഥാനാര്‍ത്ഥിത്വ വാഗ്ദാനവുമായി സമീപിക്കാന്‍ ബിജെപിയുടെ നീക്കം. മറ്റു പാര്‍ട്ടികളിലെ പ്രമുഖരടക്കം 15 പേരടങ്ങുന്ന പ്രാഥമിക സ്ഥാനാര്‍ഥി സാധ്യതാ പട്ടികയാണ് 11 നിയമസഭാ മണ്ഡലങ്ങളിലേക്കായി ബിജെപി രൂപീകരിച്ചത്.

സിപിഐ മുന്‍ എംഎല്‍എ ഗീത ഗോപി, തൃശൂര്‍ മുന്‍ മേയര്‍ എം.കെ വര്‍ഗീസ് അടക്കമുള്ളവരെയാണ് സ്ഥാനാര്‍ഥികളാക്കാന്‍ ബിജെപി ശ്രമിക്കുന്നത്. ഇവരില്‍ മിക്കവരേയും ഇതിനകം ബിജെപി സമീപിച്ച് കഴിഞ്ഞു. മണ്ഡലം-ജില്ലാ കോര്‍ കമ്മിറ്റി അംഗങ്ങളില്‍ നിന്ന് ലഭിച്ച നിര്‍ദേശങ്ങളില്‍ നിന്നാണ് പട്ടിക തയ്യാറാക്കിയത്.

തൃശൂര്‍- എം.ടി രമേശ്

ഒല്ലൂര്‍- ജേക്കബ് തോമസ്/ എം.കെ. വര്‍ഗീസ്

നാട്ടിക- ഗീതാ ഗോപി/ ഐ.എം. വിജയന്‍

പുതുക്കാട്- ദേവന്‍/ നാഗേഷ്

കൊടുങ്ങല്ലൂര്‍- ബി. ഗോപാലകൃഷ്ണന്‍/ എ.ആര്‍. ശ്രീകുമാര്‍

കുന്നംകുളം- നിവേദിത സുബ്രഹ്‌മണ്യം/ കെ.കെ. അനീഷ് കുമാര്‍/ കെ.ആര്‍. അനീഷ്

വടക്കാഞ്ചേരി- ഉല്ലാസ് ബാബു/നിവേദിത സുബ്രഹ്‌മണ്യം

ഇരിങ്ങാലക്കുട- ജേക്കബ് തോമസ്/ എ.ആര്‍ ശ്രീകുമാര്‍

മണലൂര്‍- എ.എന്‍. രാധാകൃഷ്ണന്‍, കെ. കെ. അനീഷ് കുമാര്‍

ഗുരുവായൂര്‍- നിവേദിത സുബ്രഹ്‌മണ്യം, കെ.ആര്‍. അനീഷ്

ചേലക്കര- കെ. ബാലകൃഷ്ണന്‍

എന്നിങ്ങനെയാണ് സാധ്യതാ പട്ടിക.