പരിഹാരം ഫ്ലാറ്റ് പൊളിച്ച് നീക്കലല്ല, നിയമം ലംഘിച്ച് നിര്‍മാണ അനുമതി നല്‍കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കലാണ്; വെല്‍ഫെയര്‍ പാര്‍ട്ടി

‘പരിസ്ഥിതി നിയമങ്ങള്‍ ലംഘിച്ച് അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയ ഉദ്യോഗസ്ഥരേയും രാഷ്ട്രീയ നേതാക്കളേയും ശിക്ഷിക്കുകയാണ് വേണ്ടത്. അവരില്‍ നിന്ന് വലിയ തുക പിഴയായി ഈടാക്കുകയും വേണം. അനധികൃതമായി നിര്‍മാണാനുമതി നേടിയെടുത്ത ബില്‍ഡര്‍മാരെയും ശിക്ഷിക്കണം’

മരടിലെ ഫ്ലാറ്റൊഴിയാന്‍ നല്‍കിയ സമരപരിധി ഇന്നവസാനിക്കും; അനിശ്ചിതകാല സമരത്തിനൊരുങ്ങി കുടുംബങ്ങള്‍

തിരുത്തല്‍ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. അതോടൊപ്പം ഹൈക്കോടതിയെയയും സമീപിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. ചൊവ്വാഴ്ചയോടെ ഈ ഹര്‍ജിയും ഫയല്‍ ചെയ്യും. രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സങ്കട ഹര്‍ജി നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. ഈ ഹര്‍ജികളില്‍ തീര്‍പ്പുണ്ടാകുന്നത് വരെ സമരം തുടരുമെന്ന് ഫ്ലാറ്റുടമകള്‍ അറിയിച്ചു.

കേന്ദ്ര ധനമന്ത്രിയുടെ വാര്‍ത്താ സമ്മേളനം ഇന്ന്;സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ നടപടികള്‍ പ്രഖ്യാപിച്ചേക്കും

സാമ്പത്തിക മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ നടപടികള്‍ ധനമന്ത്രി പ്രഖാപിക്കുമെന്നാണ് സൂചന. വാണിജ്യ, ഓട്ടോ മൊബൈല്‍, കയറ്റുമതി മേഖലകളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ സാധ്യത.

ട്വീറ്റ് പിൻവലിച്ച് കേന്ദ്ര സര്‍ക്കാര്‍; നി‍ർമ്മല സീതാരാമൻ ശനിയാഴ്ച നടത്താനിരുന്ന വാർത്താസമ്മേളനം റദ്ദാക്കിയതായി സൂചന

ഭാവിയിൽ വളർച്ചാ നിരക്ക് ഇനിയും താഴേക്ക് പോകാമെന്നും നാണ്യ നിധി മുന്നറിയിപ്പ് നൽകുന്നു.

കോണ്‍ഗ്രസില്‍ ‘പ്രേരക്മാരെ’ നിയമിക്കാനുള്ള നിര്‍ദ്ദേശത്തെ സോണിയ തള്ളി; പകരം ട്രെയിനര്‍-കോര്‍ഡിനേറ്റര്‍

എന്നാല്‍, സംഘപരിവാര്‍ മാതൃകയില്‍ പ്രേരക് എന്ന പദം ഉപയോഗിക്കുന്നതിനെതിരെ യോഗത്തില്‍ തന്നെ വിമര്‍ശനമുയര്‍ന്നു.

പീഡനക്കേസില്‍ സ്വാമി ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു

നിയമ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ചിന്മയാനന്ദിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. ഇന്നലെ വൈകീട്ട് 6.30ന് ആരംഭിച്ച ചോദ്യം ചെയ്യല്‍ അര്‍ധരാത്രി ഒരുമണിവരെ നീണ്ടുനിന്നു.

പാലായില്‍ എല്‍ഡിഎഫ് തരംഗമെന്ന് വെള്ളാപ്പളളി; സ്വാഗതം ചെയ്ത് കോടിയേരി

കോട്ടയം; പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിനെ പിന്തുണച്ച വെള്ളാപ്പള്ളിയുടെ നിലപാടിനെ സ്വാഗതം ചെയ്ത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ‘പാലായില്‍ സഹതാപ തരംഗമുണ്ടെങ്കില്‍ മാണിയുടെ കുടുംബത്തില്‍ നിന്ന് …

ഡികെ ശിവകുമാറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

ശിവകുമാറിന്റെ മകള്‍ ഐശ്വര്യയെ ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. മകളുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് വഴി ശിവകുമാര്‍ നിയമവിരുദ്ധ ഇടപാടുകള്‍ നടത്തിയിരുന്നുഎന്നാണ് ഇഡിയുടെ ആരോപണം

ചിദംബരത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള എന്‍ഫോഴ്‌സ്‌മെന്റിന്റെ ഹര്‍ജിയില്‍ ഉത്തരവ് ഇന്ന്

ഈ മാസം പത്തൊന്‍പത് വരെ ചിദംബരം തിഹാര്‍ ജയിലില്‍ കഴിയും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ആവശ്യം കോടതി അംഗീകരിച്ചാല്‍ തീഹാര്‍ ജയിലില്‍ നിന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചിദംബരത്തെ കസ്റ്റഡിയില്‍ വാങ്ങും.