കോടതിയിൽ ഹാജരാവുക; ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്

single-img
12 January 2026

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യ ബലാത്സംഗ പരാതി നൽകിയ അതിജീവിതയെ അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട കേസിൽ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വറിന് കോടതിയുടെ നോട്ടീസ്.കർശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങിയ രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും അദ്ദേഹത്തിന്റെ ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് സൈബർ പൊലീസ് നൽകിയ അപേക്ഷയിലാണ് തിരുവനന്തപുരം എസിജെഎം കോടതി നോട്ടീസ് നൽകിയത്.

ഈ മാസം 19ന് നേരിട്ടോ അഭിഭാഷകൻ മുഖേനയോ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ്. സമൂഹമാധ്യമത്തിലൂടെ അതിജീവിതയെ വ്യാജ അതിജീവിതയെന്ന് വിളിച്ചെന്നും ഇത് യുവതിയിൽ ഭയവും മാനസിക സമ്മർദവും ഉണ്ടാക്കിയെന്നും തിരുവനന്തപുരം സൈബർ പൊലീസ് നൽകിയ അപേക്ഷയിൽ പറയുന്നുണ്ട്.