രാഹുൽ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തി; എത്രയും പെട്ടെന്ന് ആ സ്ഥാനം ഒഴിയുന്നുവോ അത്രയും നല്ലത്: വിഎം സുധീരൻ

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ പദവിയില്‍ തുടരാനുള്ള അര്‍ഹത സ്വയം നഷ്ടപ്പെടുത്തിയതായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍ പറഞ്ഞു. എത്രയും പെട്ടെന്ന് എംഎല്‍എ സ്ഥാനം ഒഴിയുന്നതാണ് ഉചിതമെന്നും, മറ്റാരെങ്കിലും ആവശ്യപ്പെടുന്നത് കാത്തുനില്‍ക്കാതെ സ്വമേധയാ രാജിവെയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലൈംഗിക കുറ്റകൃത്യങ്ങള്‍ ഒരിക്കലും ഭൂഷണമല്ലെന്നും, ഇത്തരം ആരോപണങ്ങള്‍ കേരള സമൂഹത്തിനും നിയമസഭയ്ക്കും അപമാനമാണെന്നും വി.എം. സുധീരന്‍ പറഞ്ഞു. ഒരു തരത്തിലുള്ള ആക്ഷേപങ്ങള്‍ക്കും ഇടവരുത്താതെ രാജി സംബന്ധിച്ച നടപടികള്‍ നിയമവശങ്ങള്‍ പരിശോധിച്ച് സ്വീകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിവാഹവാഗ്ദാനം നല്‍കി ഹോട്ടലിലേക്ക് വിളിച്ചുവരുത്തി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ മൂന്നാമത്തെ ബലാത്സംഗക്കേസില്‍ അറസ്റ്റിലായത്. ഇന്നലെ അറസ്റ്റ് ചെയ്ത പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിട്ടുണ്ട്.


