തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വോട്ടർമാർക്ക് പണവും മദ്യവും നൽകുന്നു; പ്രതിഷേധവുമായി മുതിർന്ന നേതാവ് തെലങ്കാനയിൽ ബിജെപി വിട്ടു

single-img
21 October 2022

തെലങ്കാന ബിജെപിയിലെ മുതിർന്ന നേതാവ് പാർട്ടി വിട്ടു. നിയമസഭാ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ബിജെപി നേതൃത്വം വോട്ടർമാർക്ക് പണവും മദ്യവും മാംസവിഭവങ്ങളും വിതരണം ചെയ്‌ത്തിൽ പ്രതിഷേധിച്ചാണ് നേതാവായ ദസോജു ശ്രാവൺ ആണ് ബി ജെ പി വിട്ട് തെലങ്കാന രാഷ്ട്രസമിതിയിൽ ചേരാൻ തീരുമാനിച്ചത്.

നേരത്തെ കോൺഗ്രസ് പാർട്ടിയുടെ ദേശീയ വക്താവായിരുന്നു ശ്രാവൺ. മൂന്നു മാസങ്ങൾക്ക് മുൻപാണ് കോൺഗ്രസ് വിട്ട് ബി ജെ പിയിൽ ചേരുന്നത്. നിലവിൽ സംസ്ഥാനത്തെ ബിജെപി അധ്യക്ഷൻ ബന്ദി സഞ്ജയ് കുമാറിന് ശ്രാവൺ രാജിക്കത്ത് നൽകിയിട്ടുണ്ട്.

കാര്യമായുള്ള പ്രതീക്ഷകളൊന്നുമില്ലാതെയാണ് താൻ ബി ജെ പിയിൽ ചേർന്നതെന്നും എന്നാൽ, പാർട്ടി നേതൃത്വത്തിന്റെ ദിശാബോധമില്ലായ്മ കാരണം നിരാശനാകേണ്ടിവന്നിരിക്കുകയാണെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടി. തെലുങ്കാനയിൽ ഒരു ബദൽരാഷ്ട്രീയമാണ് ബി ജെ പി വാഗ്ദാനംചെയ്യുന്നതെങ്കിലും മുനുഗോഡെയിലെ പാർട്ടി നേതൃത്വത്തിന്റെ സമീപനം മടുപ്പിക്കുന്നതാണെന്നും ശ്രാവൺ പറഞ്ഞു.