പ്രിയങ്ക ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി സ്വീകരിച്ച് കോൺഗ്രസ് പ്രവർത്തകൻ

single-img
7 November 2023

മധ്യപ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇൻഡോറിൽ എത്തിയ കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധിക്ക് പൂക്കളില്ലാത്ത ബൊക്ക നൽകി കോൺ​ഗ്രസ് പ്രവർത്തകൻ. പ്രസംഗ വേദിയിൽ പ്രിയങ്കയെ അഭിവാദ്യം ചെയ്ത് നൽകിയ ബൊക്കയിലാണ് പൂക്കളില്ലാതിരുന്നത്.

എന്തായാലും സംഭവത്തിന്റെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി. കോൺ​ഗ്രസ് പ്രവർത്തകൻ നൽകിയ ബൊക്ക കണ്ട് ചിരിച്ചുകൊണ്ട് ഇതെന്തണെന്നും ബൊക്കയിൽ പൂക്കളില്ലെന്നും പ്രിയങ്ക​ഗാന്ധി തന്നെ പറയുന്നത് കേൾക്കാൻ സാധിക്കും. ഇതിന്, പൂക്കൾ കൊഴിഞ്ഞുപോയെന്ന് പ്രവർത്തകൻ മറുപടി പറയുന്നതും വീഡിയോയിലുണ്ട്.