രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ ഭാഗമാകുമെന്ന് മെഹബൂബ മുഫ്തി

single-img
27 December 2022

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ താൻ കാശ്മീരിൽ ഭാഗമാകുമെന്ന് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി അറിയിച്ചു. സോഷ്യൽ മീഡിയയായ ട്വിറ്ററിലൂടെയായിരുന്നു മെഹ്ബൂബ ഈ വിവിവരം അറിയിച്ചത്.

” കാശ്മീരിൽ നടക്കുന്ന രാഹുൽ ഗാന്ധി യുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ ഇന്ന് എന്നെ ഔപചാരികമായി ക്ഷണിച്ചു. അദ്ദേഹത്തിന്റെ അടങ്ങാത്ത ധൈര്യത്തെ അഭിവാദ്യം ചെയ്യുന്നു, ഫാസിസ്റ്റ് ശക്തികളെ വെല്ലുവിളിക്കാൻ ധൈര്യമുള്ള ഒരാളോടൊപ്പം നിൽക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുലിനോടൊപ്പം ചേരും. മെച്ചപ്പെട്ട ഇന്ത്യയിലേക്കുള്ള അദ്ദേഹത്തിന്റെ യാത്രയിൽ ,” ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു.

അതേസമയം, ജോഡോ യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കുമ്പോൾ നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ളയും യാത്രയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.