രാജരാജേശ്വര ക്ഷേത്രത്തിൽ മൃ​ഗബലി നടന്നെന്ന് പറഞ്ഞിട്ടില്ല : ഡികെ ശിവകുമാർ

single-img
31 May 2024

മൃ​ഗബലി പരാമർശത്തിൽ കൂടുതൽ വിശദീകരണവുമായി കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. രാജരാജേശ്വര ക്ഷേത്രത്തിൽ മൃ​ഗബലി നടന്നെന്ന് താൻ പറഞ്ഞിട്ടില്ലെന്നാണ് ഡികെ ശിവകുമാറിന്റെ വെളിപ്പെടുത്തൽ. വാക്കുകൾ വളച്ചൊടിക്കരുതെന്നും മൃ​ഗബലി നടന്ന സ്ഥലം ഇതിന് അടുത്ത് എന്ന് മാത്രമേ പറഞ്ഞിട്ടുള്ളൂവെന്നും താൻ രാജരാജേശ്വര ക്ഷേത്രത്തിൽ പലതവണ വന്നുതൊഴുത ഭക്തനാണെന്നും ശിവകുമാർ പറഞ്ഞു.

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കാൻ കേരളത്തിലെ ഒരു രാജരാജേശ്വര ക്ഷേത്രത്തിന് സമീപം വച്ച് മൃഗബലി നടന്നെന്നായിരുന്നു ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്‍റെ ആരോപണം. ശത്രുഭൈരവ എന്ന പേരിൽ നടത്തിയ യാഗത്തിൽ 52 മൃഗങ്ങളെ ബലി നൽകിയെന്നും ഡികെ ആരോപിച്ചിരുന്നു.

കർണാടകയിലെ സമുന്നതനായ ഒരു രാഷ്ട്രീയനേതാവാണ് ഇതിന് പിന്നിൽ. ആരാണ് ഇത് ചെയ്യിച്ചത് എന്ന് തനിക്ക് നന്നായി അറിയാം. പക്ഷേ താൻ ദൈവത്തിൽ വിശ്വസിക്കുന്നുവെന്നും ഇതൊന്നും ഏൽക്കില്ല എന്നുമായിരുന്നു ഡികെ ശിവകുമാർ പറഞ്ഞത്.