പാർട്ടിയിൽ നിന്ന് ഞാൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ല; എന്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ് : ജി സുധാകരൻ

എ.വിജയരാഘവനടക്കമുള്ള സിപിഐഎം നേതാക്കൻമാരെ പരിഹസിച്ചും കോൺഗ്രസിനെ പുകഴ്ത്തിയും ജി.സുധാകരൻ. ചെറുപ്പക്കാരെ പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളാക്കുന്നുവെന്ന് സിപിഐഎമ്മിന് എതിരെ ജി.സുധാകരൻ്റെ ആരോപണം.
പാർട്ടിയിൽ നിന്ന് താൻ പാർട്ടിയെ വെല്ലുവിളിച്ചിട്ടില്ലെന്നും തൻ്റെ ചുറ്റും തണൽ മരം പോലെയാണ് കോൺഗ്രസ് എന്നും സുധാകരൻ പറഞ്ഞു. പറഞ്ഞ് കേട്ടതുപോലെയല്ല കോൺഗ്രസുകാർ. അവർ സംസ്കാരവും ആദർശവും ഉള്ളവരെന്നും ജി. സുധാകരൻ പറഞ്ഞു.
താൻ സെക്കുലറാണെന്നും മുമ്പത്തെക്കാൾ വോട്ടുകൾ തനിക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. പോളിറ്റ് ബ്യുറോയ്ക്ക് വിലയില്ലാതായത് വിജയരാഘവനെ പോലുള്ളവർ അതിൽ അംഗങ്ങളായത് കൊണ്ടാണെന്നും തനിക്ക് 90000 വോട്ട് കിട്ടുമെന്നും അതിൽ ബിജെപിയിൽ നിന്നും 5000 വോട്ടും സിപിഐഎമ്മിൽ നിന്നും 40000 വോട്ടും ബാക്കി കോൺഗ്രസ് നിഷ്പക്ഷ വോട്ടുകൾ ആയിരിക്കുമെന്നും ജി. സുധാകരൻ പറഞ്ഞു.


