ഇടുക്കി ഡാം തുറക്കുന്നതിൽ ആശങ്കവേണ്ട; മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി പി രാജീവ്

single-img
6 August 2022

ജലനിരപ്പ് ഉയർന്നാൽ ഇടുക്കി ഡാം തുറന്നാല്‍ ആശങ്ക വേണ്ടെന്നും സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി പി രാജീവ് അറിയിച്ചു. അടിയന്തര ഘട്ടം വന്നാല്‍ പെരിയാര്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. നദികളുടെ കൈവഴികളില്‍ ഒഴുക്കുള്ളതിനാല്‍ ഉയര്‍ന്നു വരുന്ന ജലനിരപ്പില്‍ ആശങ്കയില്ലെന്നും മന്ത്രി പറഞ്ഞു.

അത്യാവശ്യ ഘട്ടം വന്നാല്‍ പെരിയാറില്‍ തീരത്തുള്ളവരെ മാറ്റി താമസിപ്പിക്കും. തഹസില്‍ദാര്‍മാര്‍ക്ക് ഇതിന്റെ ചുമതല നല്‍കിയെന്നും അപകട സാഹചര്യം നിലവിലില്ലെന്നും മന്ത്രി പറഞ്ഞു. ഇടുക്കി ഡാം നാളെ രാവിലെ പത്തിന് തുറക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. ഒരു ഷട്ടര്‍ 70 സമ.മീ ഉയര്‍ത്തി 50,000 ലിറ്റര്‍ ജലമാണ് പുറത്ത് വിടുക.