തിരുവനന്തപുരം–കാസർകോട് അതിവേഗ റെയിൽ: സംസ്ഥാന സർക്കാരിന്റെ RRTS പദ്ധതിക്ക് ഔദ്യോഗിക തുടക്കം

single-img
3 February 2026

തിരുവനന്തപുരം മുതൽ കാസർകോട് വരെ 583 കിലോമീറ്റർ നീളത്തിലുള്ള റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (RRTS) പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചു. ഡൽഹി–മീററ്റ് മാതൃകയിൽ നാല് ഘട്ടങ്ങളിലായി പദ്ധതി പൂർത്തിയാക്കാനാണ് ലക്ഷ്യം.

പദ്ധതി നാല് ഘട്ടങ്ങളിലായാണ് നടപ്പാക്കുക. ആദ്യഘട്ടത്തിൽ തിരുവനന്തപുരം മുതൽ തൃശൂർ വരെ 284 കിലോമീറ്റർ ദൈർഘ്യമുള്ള ‘തിരുവിതാംകൂർ ലൈൻ’ നിർമ്മിക്കും. 2027-ൽ നിർമ്മാണം ആരംഭിച്ച് 2033-ഓടെ ഈ ഘട്ടം പൂർത്തിയാക്കുകയാണ് ലക്ഷ്യം. തുടർന്ന് തൃശൂർ–കോഴിക്കോട് ‘മലബാർ ലൈൻ’, കോഴിക്കോട്–കണ്ണൂർ ‘കണ്ണൂർ ലൈൻ’, കണ്ണൂർ–കാസർകോട് ‘കാസർകോട് ലൈൻ’ എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായി 2039-ഓടെ പദ്ധതി പൂർണ്ണമായും പ്രവർത്തനസജ്ജമാകും.

ഏകദേശം 1,92,780 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ കേന്ദ്രവും സംസ്ഥാനവും 20 ശതമാനം വീതം വഹിക്കും; ശേഷിക്കുന്ന തുക വായ്പയിലൂടെ കണ്ടെത്തും.