കേന്ദ്ര ബജറ്റിൽ കേരളത്തെ അവഗണിച്ചു: ചൊവ്വാഴ്ച കരിദിനം ആചരിക്കാൻ സി പി എം
2 February 2026

കേന്ദ്ര ബജറ്റിൽ കേരളത്തിന്റെ ന്യായമായ ആവശ്യങ്ങൾ തള്ളിക്കളഞ്ഞതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച സംസ്ഥാനവ്യാപകമായി കരിദിനം ആചരിക്കാൻ സി പി എം ആഹ്വാനം ചെയ്തു. നാളെ എല്ലാ ബൂത്തുകളിലും കരിങ്കൊടി ഉയർത്തുമെന്നും വാർഡ് തലങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്നും പാർട്ടി അറിയിച്ചു.
ധനമന്ത്രി നിർമല സീതാരാമന്റെ ബജറ്റ് പ്രഖ്യാപനങ്ങളിൽ കേരളം പൂർണമായി അവഗണിക്കപ്പെട്ടുവെന്ന് സി പി എം നേതൃത്വം ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ, സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ, എം എ ബേബി എന്നിവർ കേന്ദ്ര സർക്കാരിന്റെ വിവേചനപരമായ നയങ്ങളെ കടുത്ത ഭാഷയിൽ വിമർശിച്ചു.


