വന്ദേമാതരം വാർഷികാഘോഷം എല്ലായിടങ്ങളിലും വേണം: ഗവർണർ

single-img
2 February 2026

വന്ദേമാതരം സ്വാതന്ത്ര്യ സമരകാലത്ത് രാജ്യസ്‌നേഹികളുടെ മന്ത്രമായിരുന്നുവെന്നും അതിന്റെ വാർഷികാഘോഷം രാജ്യവ്യാപകമായി സംഘടിപ്പിക്കണമെന്നും ഗവർണർ രാജേന്ദ്ര ആർലേക്കർ പറഞ്ഞു. ബ്രിട്ടീഷുകാർ ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയെ തകർത്തതോടെ രാജ്യം പിന്നോട്ടുപോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

വികസിത ഭാരതം സൃഷ്ടിക്കാൻ ശക്തമായ ദേശസ്നേഹവും സ്വദേശി ഉൽപ്പന്നങ്ങളുടെ ഉപയോഗവും അനിവാര്യമാണെന്നും ഇന്ത്യൻ രൂപ വിദേശ രാജ്യങ്ങളിൽ സ്വീകരിക്കപ്പെടുന്നത് രാജ്യത്തിന്റെ പുരോഗതിയുടെ സൂചനയാണെന്നും ഗവർണർ വ്യക്തമാക്കി.