രാജിആവശ്യം എന്നത് തമാശ മാത്രമാണ്: മേയർ ആര്യ രാജേന്ദ്രൻ

single-img
7 November 2022

നഗരസഭാ ആരോഗ്യ വി\ഭാഗത്തിലെ താത്കാലിക കരാര്‍ നിയമനത്തിന് ലിസ്റ്റ് ചോദിച്ച് ജില്ലാ സെക്രട്ടറിക്ക് കത്ത് നല്‍കിയെന്ന വിവാദത്തില്‍ രാജി ഉണ്ടാവില്ല എന്ന് വ്യക്തമാക്കി തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രന്‍.രാജി എന്ന വാക്ക് വെറുതെ പറയുന്നു. തന്നെ മേയറാക്കിയത് പാർട്ടിയാണെന്നും പാർട്ടിയാണ് എല്ലാം തീരുമാനിക്കേണ്ടതെന്നും പാർട്ടി നല്‍കിയ ചുമതല താൻ നിർവഹിക്കുന്നു എന്ന് മാത്രം.രാജിആവശ്യം എന്നത് തമാശ മാത്രമാണെന്നും മേയർ പറഞ്ഞു.

ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന സമരം അവരുടെ സ്വാതന്ത്യമാണ് . പക്ഷെ ഈ സമരത്തിന്‍റെ പേരില്‍ കൗൺസിലർമാരെ മർദ്ദിക്കുന്നത് ശരിയായ നടപടിയല്ല. ജനങ്ങളെ ദ്രോഹിക്കുന്നു .കത്തുമായി ബന്ധപ്പെട്ട അന്വേഷണം ശരിയായ രീതിയിൽ നടക്കുമെന്ന് ഉറപ്പുണ്ട്.

ഡി ആര്‍ അനിലിന്‍റെ കത്ത് അദ്ദേഹത്തിന്‍റേതാണെന്ന് പറഞ്ഞിട്ടുണ്ട്.കാലതാമസം ഉണ്ടാകാതിരിക്കാനായിരിക്കും കത്ത് എഴുതിയത്.ശരി തെറ്റുകൾ നോക്കുന്നില്ല.എല്ലാം അന്വേഷിക്കട്ടെയെന്നും അവര്‍ പറഞ്ഞു.