ഭാരത് ജോഡോ യാത്ര: റിപ്പബ്ലിക് ദിനത്തിൽ ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി അവസാനിപ്പിക്കാൻ കോണ്‍ഗ്രസ്

single-img
3 December 2022

കോൺഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയെ അവസാനിപ്പിക്കുന്നതിന് കുറിച്ച് കോണ്‍ഗ്രസ് പുതിയ തീരുമാനത്തിലെത്തി. അടുത്ത മാസത്തെ റിപ്പബ്ലിക്ക് ദിനത്തില്‍ രാഹുല്‍ ഗാന്ധി ദേശീയ പതാക ഉയര്‍ത്തി ഭാരത് ജോഡോ യാത്ര അവസാനിപ്പിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ ഇപ്പോൾ പറയുന്നത്.

ഈ വർഷം സെപ്തംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. 3500 കിലോമീറ്റര്‍ പിന്നിട്ട് കശ്മീരിലാണ് യാത്ര സമാപിക്കുന്നത്. നേരത്തെ ഫെബ്രുവരി 20ന് ശ്രീനഗറില്‍ ദേശീയ പതാക ഉയര്‍ത്തി യാത്ര അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിച്ചിരുന്നത്.

പുതിയ തീരുമാണ് പ്രകാരം ജനുവരി 26ന് യാത്ര അവസാനിച്ചതിന് ശേഷം ഫെബ്രുവരി ഏഴിന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനം നടക്കും. ഈ സമ്മേളനത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതിയ കോൺഗ്രസ് അദ്ധ്യക്ഷനായി അംഗീകരിക്കും. പിന്നാലെ തന്നെ പുതിയ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി നിലവില്‍ വരും.