ഗുജറാത്തിൽ വീണ്ടും അധികാരത്തിലെത്തിയാൽ ആന്റി റാഡിക്കലൈസേഷൻ സെൽ ആരംഭിക്കും: ജെപി നദ്ദ

single-img
26 November 2022

അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ ജനങ്ങൾ വീണ്ടും അധികാരത്തിലെത്തിച്ചാൽ ഗുജറാത്തിൽ രാജ്യവിരുദ്ധ ഘടകങ്ങൾക്കെതിരെ “ആന്റി റാഡിക്കലൈസേഷൻ സെൽ” ആരംഭിക്കുമെന്ന് ബിജെപിയുടെ വാഗ്ദാനം. ഏകീകൃത സിവിൽ കോഡ് നടപ്പാക്കും, 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കും എന്നിവയ്ക്ക് പുറമെയാണ് ഇപ്പോഴത്തെ ഈ വാഗ്ദാനം.

ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കി പാർട്ടി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ നടത്തിയ പ്രസംഗത്തിൽ “ആൻറി റാഡിക്കലൈസേഷൻ സെൽ രാജ്യവിരുദ്ധ ഭീഷണികളെ തിരിച്ചറി‍ഞ്ഞ് ഇല്ലാതാക്കും. റാഡിക്കൽ ഗ്രൂപ്പുകളുടെയും തീവ്രവാദ സംഘടനകളുടെയും ഇന്ത്യാ വിരുദ്ധ ശക്തികളുടെയും സ്ലീപ്പർ സെല്ലുകളെ തിരിച്ചറിയുകയും ഇല്ലാതാക്കുകയും ചെയ്യും”. എന്ന് പറഞ്ഞു.

സംസ്ഥാനത്തെ സ്വകാര്യ, പൊതു സ്വത്തുക്കൾ നശിപ്പിക്കുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന പുതിയ നിയമം നിലവിൽ വരും. രാജ്യ വിരുദ്ധ ശക്തികളെ തിരിച്ചറിയുകയും ശിക്ഷിക്കുകയും ചെയ്യുമെന്നും നദ്ദ കൂട്ടിച്ചേർത്തു.