ശശി തരൂർ കോൺഗ്രസിന്റെ അഭിമാനം; 140 മണ്ഡലങ്ങളിലും തരൂരിന്റെ മുഖം ഉണ്ടാകും: വി.ഡി. സതീശൻ

single-img
30 January 2026

ശശി തരൂർ കോൺഗ്രസിന്റെ അഭിമാനമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തരൂർ ഒരു വിശ്വപൗരനാണെന്നും കേരളത്തിലെ 140 മണ്ഡലങ്ങളിലും തരൂരിന്റെ മുഖം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തരൂർ കോൺഗ്രസിൽ സജീവമാണെന്നും എൽഡിഎഫ് ക്യാമ്പുകളിൽ നിന്ന് പ്രചരിക്കുന്ന വാർത്തകൾക്ക് അടിസ്ഥാനമില്ലെന്നും സതീശൻ പറഞ്ഞു.

തരൂർ പാർട്ടി വിട്ടാൽ തെക്കൻ കേരളത്തിൽ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയുണ്ടെന്നും, അതിനാൽ അദ്ദേഹത്തെ അനുനയിപ്പിക്കാൻ എഐസിസിയോട് കെപിസിസി ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ടുവയ്ക്കുന്ന അജണ്ടകളായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുകയെന്നും സതീശൻ വ്യക്തമാക്കി.