ശബരിമല സ്വർണക്കൊള്ള: ജയറാമിനെ ചോദ്യം ചെയ്തു, സാക്ഷിയാകാൻ സാധ്യത

single-img
30 January 2026

ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രത്യേക അന്വേഷണ സംഘം നടൻ ജയറാമിനെ ചെന്നൈയിലെ വസതിയിൽ ചോദ്യം ചെയ്തു. മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധവും വിവിധ ചടങ്ങുകളിലെ പങ്കാളിത്തവും സംബന്ധിച്ച് അദ്ദേഹം മൊഴി നൽകി.

ശബരിമലയിൽ വെച്ചാണ് പരിചയമുണ്ടായതെന്നും വിശ്വാസത്തിന്റെ പേരിൽ വീട്ടിൽ പൂജകൾ നടത്തിയതായും ജയറാം അറിയിച്ചു. എന്നാൽ കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെയോ തട്ടിപ്പിനെയോ കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.