ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ് ഞാൻ അദ്ദേഹത്തില്‍ കണ്ടത്; മോദി തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് ആശാ നാഥ്

single-img
24 January 2026

പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവിൽ താൻ കണ്ടത് അധികാരമല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാ നാഥ് പറഞ്ഞു. ഭാരതത്തിന്റെ ആത്മാവാണ് താൻ അദ്ദേഹത്തിൽ കണ്ടതെന്നും അവർ വ്യക്തമാക്കി.

നരേന്ദ്ര മോദിയുടെ കാലുകൾ തൊട്ട് വന്ദിച്ചപ്പോൾ അദ്ദേഹം തിരിച്ച് തന്റെ കാലുകൾ തൊട്ട് വന്ദിച്ച അനുഭവം വികാരാധീനയായി ആശാ നാഥ് ഫെയ്‌സ്ബുക്കിൽ പങ്കുവച്ചിരുന്നു. ആ കുറിപ്പിലൂടെയാണ് പ്രധാനമന്ത്രിയുടെ വിനയവും മാനുഷികതയും പ്രശംസിച്ച് അവർ അഭിപ്രായപ്പെട്ടത്.

പോസ്റ്റിന്റെ പൂർണ്ണരൂപം :

ഇത് വെറും ഒരു ഫോട്ടോയല്ല…
എന്റെ ആത്മാവിൽ പതിഞ്ഞ ഒരു നിമിഷമാണ്.

ആദരവോടെ ഞാൻ കാലുകൾ തൊട്ടുവന്ദിച്ചപ്പോൾ,
അധികാരത്തിന്റെ ഏറ്റവും ഉയരത്തിൽ നിൽക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകൾ തിരിച്ചു വന്ദിച്ചു.… ആ നിമിഷം ഞാൻ എന്നെ തന്നെ മറന്ന് കണ്ണുകൾ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീർ അല്ല,
സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു.
ഈ നേതാവിൽ ഞാൻ കണ്ടത് അധികാരം അല്ല,
മനുഷ്യനെയാണ്… സംസ്കാരത്തെയാണ്…
ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.
ഈ നിമിഷം എന്റെ ജീവിതത്തിൽ എന്നേക്കുമായി ഒരു അനുഗ്രഹമായി,ഒരു പ്രചോദനമായി നിലനിൽക്കും.
വിനയം തന്നെയാണ് യഥാർത്ഥ മഹത്വം.
ഈ സന്തോഷം വാക്കുകളിൽ ഒതുക്കാൻ കഴിയില്ല