പത്മ പുരസ്കാരങ്ങൾ: കേരളത്തിൽ നിന്ന് എട്ടുപേർ; വിഎസ് അച്യുതാനന്ദന് മരണാനന്തര പത്മവിഭൂഷൺ

single-img
25 January 2026

അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനെ മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. നടൻ മമ്മൂട്ടിക്കും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ പുരസ്കാരം ലഭിച്ചു. പൊതുസേവന രംഗത്തെ മികവിനാണ് വെള്ളാപ്പള്ളി നടേശന് ഈ ബഹുമതി ലഭിച്ചത്. ജസ്റ്റിസ് കെ.ടി. തോമസിനും സാഹിത്യകാരൻ പി. നാരായണനും പത്മവിഭൂഷൺ പുരസ്കാരം പ്രഖ്യാപിച്ചു.

കേരളത്തിൽ നിന്ന് ഇത്തവണ ആകെ എട്ട് പേർക്കാണ് പത്മ പുരസ്കാരങ്ങൾ ലഭിച്ചിരിക്കുന്നത്. കലാമണ്ഡലം വിമലാ മേനോനും പരിസ്ഥിതി പ്രവർത്തക കൊല്ലക്കയിൽ ദേവകിയമ്മയ്ക്കും പത്മശ്രീ ലഭിച്ചു. എ.ഇ. മുത്തു നായകത്തിനും പത്മശ്രീ പുരസ്കാരം ലഭിച്ചിട്ടുണ്ട്.