ബംഗാളില്‍ പാര്‍ട്ടി നേരിട്ടതുപോലൊരു പൊട്ടിത്തറി ഇവിടേയുമുണ്ടാകാന്‍ ഇനി അധികം സമയം വേണ്ടിവരില്ല: വി കുഞ്ഞികൃഷ്ണന്‍

single-img
25 January 2026

തനിക്കെതിരായ പാർട്ടി നടപടി താന്‍ പ്രതീക്ഷിച്ചത് തന്നെയാണെന്ന് വി കുഞ്ഞികൃഷ്ണന്‍. ഫണ്ട് തിരിമറി ആരോപണം ഉന്നയിച്ചതിന് പിന്നാലെ സിപിഐഎം കുഞ്ഞികൃഷ്ണനെ പുറത്താക്കാന്‍ തീരുമാനിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

നേരത്തെ പാര്‍ട്ടി തെറ്റുകാരെ സംരക്ഷിക്കുന്ന നിലപാടെടുക്കാറില്ലായിരുന്നുവെന്നും ഇപ്പോള്‍ തെറ്റുകാരെ സംരക്ഷിക്കുകയും അത് ചൂണ്ടിക്കാട്ടിയവരെ ശിക്ഷിക്കുകയുമാണ് ചെയ്യുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി . കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നശിപ്പിക്കാന്‍ പുറത്തുനിന്നാര്‍ക്കും സാധിക്കില്ല. അതിനുള്ളവര്‍ തന്നെ നശിപ്പിച്ചാലാണ് പാര്‍ട്ടി നശിക്കുക. ബംഗാളില്‍ പാര്‍ട്ടി നേരിട്ടതുപോലൊരു പൊട്ടിത്തറി ഇവിടേയുമുണ്ടാകാന്‍ ഇനി അധികം സമയം വേണ്ടിവരില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.