കേരള അതിവേഗ പാത സ്ഥിരീകരിച്ചു; ഫെബ്രുവരി 2ന് പൊന്നാനിയിൽ ഓഫീസ് തുറക്കും: ഇ. ശ്രീധരൻ
24 January 2026

കേരളത്തിലെ അതിവേഗ റെയിൽ പാത പദ്ധതി സ്ഥിരീകരിച്ചതായി മെട്രോ മാൻ ഇ. ശ്രീധരൻ അറിയിച്ചു. ഡിപിആർ തയ്യാറാക്കാൻ കേന്ദ്ര സർക്കാർ ചുമതലപ്പെടുത്തിയതായും ഫെബ്രുവരി 2ന് പൊന്നാനിയിൽ ഓഫീസ് തുറക്കുമെന്നും അദ്ദേഹം പറഞ്ഞു.
86,000 കോടി രൂപ ചെലവഴിക്കുന്ന പദ്ധതി കേന്ദ്ര–സംസ്ഥാന പങ്കാളിത്തത്തിലായിരിക്കും. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയുള്ള ട്രെയിനുകൾക്ക് 22 സ്റ്റേഷനുകൾ ഉണ്ടാകും. പാതയുടെ ഭൂരിഭാഗവും എലവേറ്റഡും തുരങ്കപാതയും ആയിരിക്കും.
അഞ്ച് വർഷത്തിനകം പദ്ധതി പൂർത്തിയാക്കും. ടിക്കറ്റ് നിരക്ക് നിലവിലെ ട്രെയിനുകളേക്കാൾ ഏകദേശം ഒന്നര ഇരട്ടി ആയിരിക്കുമെന്നും ഓരോ അഞ്ച് മിനിറ്റിലും സർവീസ് ഉണ്ടാകുമെന്നും ഇ. ശ്രീധരൻ വ്യക്തമാക്കി.


