വിവാദ യൂട്യൂബർ ‘തൊപ്പി’യെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു

single-img
23 June 2023

പൊതു ഇടത്തിൽ അസ്ലീള പരാമർശങ്ങൾ നടത്തി, ഗതാഗതം തടസപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തി കസ്റ്റഡിയിൽ എടുത്ത വിവാദ യൂട്യൂബർ തൊപ്പി എന്ന നിഹാദിനെ കണ്ണൂർ ജില്ലയിലെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. കണ്ണപുരം പൊലീസ് വളാഞ്ചേരിയിൽ എത്തി അറസ്റ്റ് രേഖപ്പെടുത്തിയ ശേഷമാണ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചത്.

നേരത്തെ വളാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിലും പ്രതിക്ക് സ്റ്റേഷൻ ജാമ്യം ലഭിച്ചിരുന്നു. ചോദ്യം ചെയ്യാൻ വിളിക്കുമ്പോൾ ഹാജരാകണമെന്നാണ് നൽകിയിട്ടുള്ള നിർദേശം. അശ്ലീല പരാമർശങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയിലാണ് കണ്ണൂര്‍ കണ്ണപുരം പൊലീസ് ഇയാൾക്കെതിരെ ഐടി ആക്ട് പ്രകാരമാണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം എറണാകുളത്തുള്ള സുഹൃത്തിൻറെ ഫ്ലാറ്റിൽ നിന്ന് വാതിൽ ചവിട്ടി പൊളിച്ചാണ് പൊലീസ് നിഹാദിനെ കസ്റ്റഡിയിൽ എടുത്തത്. അതിന്റെ ദൃശ്യങ്ങൾ തൊപ്പി നിഹാദ് പോസ്റ്റ് ചെയ്തിരുന്നു.