മയിൽപ്പീലി പരീക്ഷാ അനുമതി: യുഡിഎഫിനെതിരെ പിണറായി, മന്ത്രിയുടെ മാപ്പ് ആവശ്യപ്പെട്ടു

single-img
14 November 2026

മയിൽപ്പീലി മാസികയുടെ ‘യങ് സ്കോളർ’ പരീക്ഷയ്ക്ക് പൊതുവിദ്യാലയങ്ങളിൽ അനുമതി നൽകിയ സർക്കാർ നടപടിക്കെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കുട്ടികളിൽ വർഗീയത വളർത്താനുള്ള നീക്കമാണിതെന്ന് ആരോപിച്ച അദ്ദേഹം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്നും കരിക്കുലം കമ്മിറ്റിയിലെ ആർഎസ്എസ് പ്രതിനിധിയുടെ നോമിനേഷൻ റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു.

ദേശീയ അധ്യാപക പരിഷത്ത് ജനറൽ സെക്രട്ടറി ടി. അനൂപ് കുമാറിന്റെ അപേക്ഷയിലാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ പരീക്ഷയ്ക്ക് അനുമതി നൽകിയതെന്ന് പിണറായി ചൂണ്ടിക്കാട്ടി. ഇതേ വ്യക്തിയെ സംസ്ഥാന സ്കൂൾ കരിക്കുലം കമ്മിറ്റിയിലേക്കും സർക്കാർ നോമിനേറ്റ് ചെയ്തത് ഗൗരവത്തോടെ കാണണമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിഷേധത്തെ തുടർന്ന് പരീക്ഷയ്ക്കുള്ള അനുമതി പിൻവലിച്ചതുകൊണ്ട് സർക്കാർ ചെയ്ത തെറ്റ് ഇല്ലാതാകില്ലെന്നും മതനിരപേക്ഷ പൊതുവിദ്യാഭ്യാസത്തെ തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കുമെന്നും പിണറായി പ്രസ്താവനയിൽ വ്യക്തമാക്കി.