വിശാഖപട്ടണം ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി ജഗൻ റെഡ്ഡി

single-img
31 January 2023

വിശാഖപട്ടണത്തെ ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമാകുമെന്ന് മുഖ്യമന്ത്രി വൈ എസ് ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. വരും ദിവസങ്ങളിൽ വിശാഖപട്ടണത്ത് നിന്ന് സംസ്ഥാന ഭരണം ആരംഭിക്കുമെന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു. അന്താരാഷ്ട്ര നിക്ഷേപക സംഗമത്തിലാണ് റെഡ്ഡി ഇക്കാര്യം അറിയിച്ചത്.

വരാനിരിക്കുന്ന ദിവസങ്ങളിൽ ഞങ്ങളുടെ തലസ്ഥാനമാകാൻ പോകുന്ന വിശാഖപട്ടണത്തേക്ക് ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. വരും മാസങ്ങളിൽ ഞാൻ തന്നെ വിശാഖപട്ടണത്തേക്ക് മാറും. മാർച്ച് 3 ന് വിശാഖപട്ടണത്ത് ഞങ്ങൾ ഈ ആഗോള നിക്ഷേപക ഉച്ചകോടി സംഘടിപ്പിക്കുന്നു. കൂടാതെ വിശാഖപട്ടണത്തിൽ നടക്കുന്ന ഉച്ചകോടിയിലേക്ക് നിങ്ങളെ എല്ലാവരെയും വ്യക്തിപരമായി ക്ഷണിക്കാനും അവിടെ വരാൻ മാത്രമല്ല, വിദേശത്തുള്ള നിങ്ങളുടെ സഹപ്രവർത്തകരോട് ഞങ്ങളെ സന്ദർശിക്കാണ് പറയാനും ഞാൻ ഈ അവസരം ഉപയോഗിക്കുന്നു- മുഖ്യമന്ത്രി ജഗൻ റെഡ്ഡി പറഞ്ഞു.

എന്നാൽ അമരാവതിയിൽ നിന്നായിരിക്കും നിയമസഭ പ്രവർത്തിക്കുക എന്നും ജഗൻ മോഹൻ റെഡ്ഡി പറഞ്ഞു.